പാലക്കാട് ജില്ലയിലെ ഡിസിസി നേതൃത്വം മണ്ഡലം പ്രസിഡന്റമാരെ പ്രഖ്യാപിച്ചു.പട്ടിക പുറത്തു വന്നതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പുതിയ മണ്ഡലം പ്രസിഡണ്ടുമാരെ നിശ്ചയിച്ചതിനെതിരെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും വ്യാപകമായി പ്രതിഷേധം ഉയർന്നു. ഡിസിസി ഓഫീസിൽ ഡിസിസി പ്രസിഡണ്ടുമായി വാക്കേറ്റം വരെ ഉണ്ടായി. ഇത് സംബന്ധിച്ച് കെപിസിസിക്ക് നൽകിയ പരാതിയിലാണ് പട്ടിക മരവിപ്പിക്കാൻ തീരുമാനിച്ചത്. പാലക്കാട് ജില്ലയിലെ പുനഃസംഘടിപ്പിച്ച മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അത് പുനഃപരിശോധനയ്ക്ക് വിധേയമാക്കി ഒരാഴ്ച കൊണ്ട് പട്ടിക പൂര്‍ത്തിയാക്കാന്‍ കെപിസിസി […]
Read MoreMonth: August 2023
ശ്രാവണപൊലിമ’ഡി.ടി.പി.സിയുടെ ഓണാഘോഷ പരിപാടികള്‍ 28 മുതല്‍പരിപാടി ആറ് വേദികളില്‍
‘ സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ‘ശ്രാവണപൊലിമ’ ആഗസ്റ്റ് 28 മുതല്‍ 31 വരെ നടക്കും. രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, മലമ്പുഴ ഉദ്യാനം, പോത്തുണ്ടി ഉദ്യാനം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, കാഞ്ഞിരപ്പുഴ ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നീ വേദികളിലായാണ് പരിപാടികള്‍ നടക്കുക. ആഗസ്റ്റ് 28 ന് വൈകിട്ട് ആറിന് രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി […]
Read Moreഅയിലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ ഓണച്ചന്ത ആരംഭിച്ചു
നെന്മാറ: അയിലൂർ കൃഷിഭവന്റെ നേതൃത്വത്തിൽ കയറാടി പയ്യാങ്കോട് ഓണച്ചന്ത ആരംഭിച്ചു. പ്രാദേശിക കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികളും കേരളത്തിൽ ഉത്പാദിപ്പിക്കാത്ത പച്ചക്കറികൾ ഹോർട്ടി കോർപ്പുമാണ് ചന്തയിലേക്ക് എത്തിക്കുന്നത്. കർഷകരിൽ നിന്നും എഫ്. പി. സി. കെ. നിശ്ചയിച്ച മാർക്കറ്റ് നിരക്കിൽ സംഭരിച്ച പച്ചക്കറികൾ സബ്സിഡി നിരക്കിലാണ് വിൽപ്പന നടത്തുന്നത്. ആഗസ്റ്റ് 28 വരെ ഓണച്ചന്ത പ്രവർത്തിക്കും. അയിലൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഗ്നേഷ് ആദ്യ വില്പന നടത്തി ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജീന […]
Read Moreമാതൃവേദിയുടെ ഉണർവ് പൊതുസമ്മേളനം നെന്മാറ ക്രിസ്തുരാജ് ദേവാലയത്തിൽ ശനിയാഴ്ച
നെന്മാറ: ഫെറോന തലത്തിൽ നടക്കുന്ന മാതൃവേദിയുടെ ഉണർവ്വ് പൊതുസമ്മേളന പരിപാടി നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ ശനിയാഴ്ച നടക്കും. വികാരി ഫാദർ അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് തുടങ്ങുന്ന പരിപാടിയിൽ മേരിക്കുട്ടി ജോർജ് അധ്യക്ഷത വഹിക്കും. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ബാബു (പി എസ് എസ് പി ) സെമിനാർ നടത്തും.
Read Moreആലത്തൂരിന് അഭിമാനമായി 9 പൊതുകളിയിടങ്ങൾ
ആലത്തൂരിന് അഭിമാനമായി ഒമ്പത് പൊതുകളിയിടങ്ങൾ ഒരുങ്ങി. എരിമയൂർ, തേങ്കുറുശി ഗവ. ഹയർസെക്കൻഡറി സ്കൂളുകളിലായി നിർമാണം പൂർത്തിയാക്കിയ സ്റ്റേഡിയങ്ങൾ നാടിന് സമർപ്പിക്കുന്നു. കെ ഡി പ്രസേനൻ എംഎൽഎയുടെ ശ്രമഫലമായിട്ടാണ് കായിക വകുപ്പ് ഒമ്പത് കളിസ്ഥലങ്ങൾ അനുവദിച്ചത്. കുഴൽമന്ദം, തേങ്കുറുശി, എരിമയൂർ, ആലത്തൂർ, മേലാർകോട്, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ സ്കൂൾ കളിക്കളങ്ങൾ ഏറ്റെടുത്താണ് പുനർനിർമിച്ചിരിക്കുന്നത്. ഇതിനുപുറമേ കുനിശേരിയിൽ മിനി സ്റ്റേഡിയവും സജ്ജമാക്കിയിട്ടുണ്ട്. പെരുങ്കുന്നം ജിഎൽപിഎസ് മൈതാനം പുനർ നിർമിക്കാനുള്ള ഭരണാനുമതിക്കായുള്ള പ്രവർത്തനവും നടന്നുവരുന്നു. കാട്ടുശേരി ജിഎൽപിഎസ് ഇൻഡോർ സ്‌റ്റേഡിയത്തിന് 78 […]
Read Moreപല്ലശനക്കാർ ഓണം ‘തല്ലി’ ആഘോഷിക്കും
പല്ലശനക്കാർ ഓണത്തിന് തല്ലും. അത് കഴിഞ്ഞേ വേറെന്തുമുള്ളൂ. ഓണ ദിവസം തല്ലുമന്ദിൽ വിവിധ സമുദായക്കാരും അവിട്ടം നാളിൽ വേട്ടക്കൊരുമകൻ ക്ഷേത്രാങ്കണത്തിൽ നായർ സമുദായക്കാരുമാണ് ഓണം തല്ലി ആഘോഷിക്കുക. തിരുവോണദിവസമായ ചൊവ്വ വിവിധ സമുദായക്കാർ വൈകിട്ട് നാലിന് ദേശങ്ങളിൽനിന്ന് രണസ്മരണകളുണർത്തും വിധം ആർപ്പുവിളികളോടെ തല്ലുമന്ദിലെത്തും. തുടർന്ന് ദേശ കാരണവന്മാർ വിളിച്ചുചൊല്ലി തല്ലിന് അനുമതി നൽകും. സമപ്രായക്കാർ തമ്മിലാകും തല്ലുക. ദേശക്കാരണവന്മാർ തല്ലുകൊള്ളുന്ന ആളുടെ നെഞ്ചിൽ അമർത്തി പിടിച്ച് കുനിച്ചു നിർത്തും. തല്ലുന്ന ആൾ കൈകൊണ്ട് മുതുകിൽ തോളിനുതാഴെ ആഞ്ഞ് […]
Read Moreഞായർ മുതൽ അഞ്ചുദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം > ഞായർ മുതൽ അഞ്ചുദിവസത്തേക്ക് സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾക്ക് അവധി. സർവകലാശാലകൾ അടക്കം സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും വെള്ളിയാഴ്ച ഓണാവധിക്കായി അടച്ചു. സെപ്‌തംബർ നാലിന് തുറക്കും. ശനി മുതൽ ചൊവ്വവരെ തുടർച്ചയായി നാലുദിവസം ബാങ്കുകൾക്കും അവധിയാണ്. ബുധനാഴ്ച തുറന്നുപ്രവർത്തിക്കും. വ്യാഴാഴ്ച വീണ്ടും ബാങ്ക് അവധി.
Read Moreഓണചന്ത ഉൽഘാടനം
നെന്മാറ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സഹകരണ വകുപ്പിന്റെ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഓണത്തോടനുബന്ധിച്ചുള്ള ഓണചന്ത ആരംഭിച്ചു. പൊതുവിപണിയിലേക്കാൾ വില കുറവിൽ 18 ഇനങ്ങൾ 750 രൂപക്ക് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ റേഷൻ കാർഡുമായി വരുന്നവർക്ക് ലഭിക്കുന്നതാണ്. ഓണചന്ത ഉൽഘാടനം നെന്മാറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ എസ്. ശ്രുതിരാജ് ഉൽഘാടനം ചെയ്തു. കൺസ്യൂമർ സ്റ്റോർ പ്രസിഡണ്ട് കെ.വി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.ജി. എൽദോ, കെ.കുഞ്ഞൻ, എസ്.എം.ഷാജഹാൻ, എം.വാസു, […]
Read Moreവയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം; മരിച്ചത് തോട്ടം തൊഴിലാളികൾ
വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിലാണ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപെടുകയായിരുന്നു. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേരാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പറയുന്നു. റാണി, ശാന്തി, ചിന്നമ്മ,ലീല എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
Read Moreവാർത്താ പ്രഭാതം
ഇന്ത്യന്‍ മുദ്ര ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു.ചന്ദ്രയാൻ – 3 ലാൻഡറിന്‍റെ വാതിൽ തുറന്ന് പ്രഗ്യാൻ റോവർ ചന്ദ്രനിലിറങ്ങി.ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ വേർപ്പെട്ടു. ഇനി വരുന്ന 14 ദിവസങ്ങളാണ് റോവർ ചന്ദ്രനിൽ പഠനം നടത്തുക. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് അഭിനന്ദനവുമായി എക്സ് പ്ലാറ്റ്ഫോമിലൂടെ വാർത്ത പങ്കുവച്ചത്. ലാൻഡിംഗ് നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തിറങ്ങിയത്.ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ പതിപ്പിച്ചു. ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്‍റെ ചക്രങ്ങള്‍ ചന്ദ്രനില്‍ […]
Read More