Month: August 2023

മിമിക്രി താരം വിതുര തങ്കച്ചൻ സഞ്ചരിച്ച കാർ ജെസിബിയിൽ ഇടിച്ച്‌ അപകടം; കഴുത്തിനും നെഞ്ചിലും പരിക്ക്‌

തിരുവനന്തപുരം > പ്രശസ്‌ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാർഅപകടത്തില്‍പ്പെട്ടു. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോള്‍ വിതുരക്ക് സമീപം തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

ഇൻഷുറൻസ്‌ കമ്പനികൾ ലാഭംമാത്രം ലക്ഷ്യമിടരുത്‌ : സുപ്രീംകോടതി

ന്യൂഡൽഹി ഇൻഷുറൻസ്‌ കമ്പനികൾ ലാഭം മാത്രം ലക്ഷ്യമിട്ട്‌ പ്രവർത്തിക്കരുതെന്ന്‌ സുപ്രീംകോടതി. ജനങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്ന തരത്തിലുള്ള മാന്യമായ സേവനങ്ങളാണ്‌ അവരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതെന്നും ജസ്റ്റിസ്‌ എ എസ്‌ ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച്‌ ഓർമ്മിപ്പിച്ചു. ആന്ധ്രാപ്രദേശിൽ ചെമ്മീൻകൃഷി നശിച്ചതിനെ തുടർന്ന്‌ കർഷകൻ നഷ്ടപരിഹാരം തേടി നൽകിയ അപേക്ഷയിലാണ്‌ കോടതി നിരീക്ഷണം. കരാർ വ്യവസ്ഥകളിൽ ലംഘനമുണ്ടെന്ന്‌ ആരോപിച്ച്‌ കർഷകന്റെ അപേക്ഷ ഇൻഷുറൻസ്‌ കമ്പനി തള്ളി. ദേശീയ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ നഷ്ടപരിഹാരം അനുവദിച്ചെങ്കിലും അത്‌ പോരെന്ന്‌ ചൂണ്ടിക്കാണിച്ച്‌ കർഷകൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. […]

Read More

അപൂര്‍വരോഗ ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ നടത്തുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം > സംസ്ഥാനത്തെ അപൂർവരോഗം ബാധിതരുടെ കണക്കുകൾ കൃത്യമാക്കാനായി സർവെ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. പി കെ ബഷീറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിൽ 400 പേർ പട്ടികയിലുണ്ട്‌. രോഗികളുടെ പ്രായം അടക്കമുള്ള വിവരശേഖരം ഉറപ്പാക്കാനാണ്‌ സർവെയെന്നും മന്ത്രി പറഞ്ഞു. അപൂർവരോഗ ബാധിതരെ സഹായിക്കാനായി സർക്കാർ ആരംഭിച്ച ക്രൗഡ്‌ ഫണ്ടിങ് നിധിയിൽ എല്ലാവരുടെയും സഹായം മന്ത്രി അഭ്യർഥിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലാണ്‌ ബാങ്ക് അക്കൗണ്ട്‌. സ്‌പൈറൽ മസ്‌കുലാർ […]

Read More

ഓണാഘോഷം: രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിച്ചാൽ കർശന നടപടി

കോഴിക്കോട്‌ > ഓണാഘോഷത്തോടനുബന്ധിച്ച് കോളേജുകളിലും സ്കൂളുകളിലും വാഹനങ്ങളിൽ അതിരു കടക്കുന്ന ആഘോഷം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന്‌ ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ആർ രാജീവ് അറിയിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകൾ, കാറുകൾ, ജീപ്പുകൾ എന്നിവയുമായി റാലി, റേസ് എന്നിവ നടത്തിയാൽ വാഹനങ്ങൾക്കും ഉടമകൾക്കുമെതിരെ  നടപടിയുണ്ടാകും. സ്കൂളുകളിലും കോളേജുകളിലും  മിന്നൽ പരിശോധന നടത്തും. രക്ഷിതാക്കളും അധ്യാപകരും ഇതിനെതിരെ ജാഗ്രത പുലർത്തണം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതാത് സ്ഥലത്തെ ഓഫീസുകളിൽ അറിയിക്കണമെന്നും കമീഷണർ അറിയിച്ചു.

Read More

പഴയ സ്വർണം തിളക്കം കൂട്ടാമെന്ന് പറഞ്ഞു തട്ടിപ്പ്: കുഴൽമന്ദത്ത് ബിഹാർ സ്വദേശികൾ അറസ്റ്റിൽ

കുഴൽമന്ദം∙ പഴയ സ്വർണം തിളക്കം കൂട്ടാൻ എന്ന വ്യാജേന വീട്ടമ്മയുടെ പക്കൽ നിന്നു സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച ബിഹാർ സ്വദേശികളായ രണ്ടു യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. ബിഹാർ അരൈറ ഭട്ടിയാരി സ്വദേശികളായ രൂപ് ലാൽ കുമാർ (30), പ്രഭുകുമാർ (28) എന്നിവരെയാണു കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിയോടെ കുഴൽമന്ദം പെരുങ്കുന്നം കോതോട്ടിലെത്തിയ യുവാക്കൾ പഴനിയുടെ മകൾ കമലത്തിന്റെ സ്വർണം തിളക്കം കൂട്ടിത്തരാം എന്നു പറഞ്ഞു രണ്ടു പവൻ സ്വർണം വാങ്ങി […]

Read More

ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പണത്തിനായി സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷ്ടിച്ചു.

സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍ വടക്കഞ്ചേരി: വാല്‍ക്കുളമ്പ് എം.എം.യു.പി.സ്‌കൂളിലെ ലാബില്‍ നിന്ന് ലാപ് ടോപ്പ് മോഷണക്കേസ് പ്രതികള്‍ വടക്കഞ്ചേരി പോലീസിന്റെ പടിയില്‍ ലാപ്‌ടോപ്പ് മോഷ്ടിച്ച സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് രണ്ടുപേരെ അറസ്റ്റു ചെയ്തു. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിയായ അലന്‍ എം.ഷാജി (19), കിഴക്കഞ്ചേരി ആരോഗ്യപുരം സ്വദേശിയായ വിമല്‍(19) എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സ്‌കൂളിലെ ലാബിന്റെ പൂട്ട് തകര്‍ത്ത് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചത്. സ്‌കൂളിലേക്ക് വിദ്യാര്‍ഥികളുടെ ലിറ്റില്‍ കൈറ്റ് പദ്ധതിയുടെ ഭാഗമായി അനുവദിച്ച ലാപ്‌ടോപ്പുകളാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടിച്ച ലാപ്‌ടോപ്പ് വില്‍പ്പന […]

Read More

കോഴിക്കോട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം; കോളേജ് വിദ്യാര്‍ത്ഥിനിയടക്കം രണ്ടുപേര്‍ മരിച്ചു.

ഗാന്ധിറോഡ് മേല്‍പ്പാലത്തില്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മെഹഫുദ് സുല്‍ത്താൻ (20), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം മാഹി നജ്മത്ത് മൻസിലില്‍ മജ്റൂഹിന്റെ മകള്‍ കെ പി നൂറുല്‍ ഹാദി (20) എന്നിവരാണ് മരിച്ചത്.   വെള്ളിമാടുകുന്ന് ജെഡിടി ആര്‍ട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാംവര്‍ഷ ബി എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനിയാണ് നൂറുല്‍ ഹാദി. ബുധനാഴ്ച രാവിലെ ഒൻപതരക്ക് ആയിരിന്നു അപകടം. മുന്നിലെ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച […]

Read More

വീരപ്പന്റെ വനഗ്രാമം ടൂറിസം കേന്ദ്രമാവുന്നു; ഗോപിനാഥം ഇക്കോടൂറിസം പദ്ധതി ഉടന്‍

വീരപ്പന്റെ വനഗ്രാമം ടൂറിസം കേന്ദ്രമാവുന്നു; ഗോപിനാഥം ഇക്കോടൂറിസം പദ്ധതി ഉടന്‍ രണ്ട് സംസ്ഥാന സർക്കാരുകളെയും അവിടുത്തെ പോലീസിനെയും 25 വർഷത്തോളം മുൾമുനയിൽ നിർത്തിയ വീരപ്പൻ കൊല്ലപ്പെട്ടിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ വിഹാര കേന്ദ്രങ്ങൾ. വനംകൊള്ളക്കാർ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്തിനകത്തും പുറത്തും വീരപ്പനോളം കുപ്രസിദ്ധി നേടിയിട്ടുള്ളവർ മറ്റാരുമുണ്ടാകില്ല. ഒടുവിൽ രാജ്യംകണ്ട ഏറ്റവും ചിലവേറിയ വേട്ടയിലൂടെയാണ് വീരപ്പനെ സർക്കാർ വകവരുത്തിയത്.     വീരപ്പൻ കൊല്ലപ്പെട്ട് […]

Read More

സ്‌കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോൾ കിട്ടിയത് പതിനാറ് പീഡന പരാതികൾ; അദ്ധ്യാപകൻ ഒളിവിൽ

സ്‌കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോൾ കിട്ടിയത് പതിനാറ് പീഡന പരാതികൾ; അദ്ധ്യാപകൻ ഒളിവിൽ     മലപ്പുറം: അദ്ധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥികൾ. കരുളായിയിൽ സ്‌കൂൾ അദ്ധ്യാപകനായ വല്ലപ്പുഴ സ്വദേശി നൗഷാർ ഖാനെതിരെ പതിനാറ് പീഡന പരാതികളാണ് വന്നിരിക്കുന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു.സ്‌കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോഴാണ് വിദ്യാർത്ഥികളുടെ പതിനാറ് പരാതികൾ കണ്ടത്. പൊലീസെത്തി ഒരു വിദ്യാർത്ഥിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇരുപതിന് അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിദ്യാർത്ഥി മൊഴി നൽകിയിരിക്കുന്നത്. ഇതിനുപിന്നാലെ അദ്ധ്യാപകനെതിരെ […]

Read More

‘ഗോഡ്‌ഫാദര്‍’ ക്ക് വിട നല്‍കി ജന്മനാട്; സിദ്ദിഖിന്റെ മൃതദേഹം ഖബറടക്കി

കൊച്ചി> മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ക്ക് യാത്രാമൊഴിയേകി ജന്മനാട്.  സിദ്ദിഖിന്റെ മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. പള്ളിയില്‍ ഔദ്യോഗിക ബഹുമതി നല്‍കിയ ശേഷം നിസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.  വീട്ടില്‍ വച്ച് പൊലീസ് ബഹുമതി നല്‍കി. തുടര്‍ന്ന് വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് പളളിക്കരയിലെ വീട്ടില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. മലയാള സിനിമാ ലോകവും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ […]

Read More