Month: August 2023

പുലിയുടെ ജഡം കണ്ടെത്തി.*

*പുലിയുടെ ജഡം കണ്ടെത്തി.* മംഗലംഡാം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓടംതോട് പടം കെട്ട തോട്ടിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലാണി സുമാർ 2 വയസിനടുത്ത് പ്രായമുള്ള ആൺ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത് രാവിലെ റബർ ടാപ്പിങിനെത്തിയ തൊഴിലാളിയാണ് തോട്ടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത് . ശരീരത്തിൽ പല ഭാഗങ്ങളിലായി മുറിവുണ്ട് വനപാലക സംഘം സ്ഥലത്തെത്തി പരിശോധിച്ചു.

Read More

സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിന് എതിരായ ഹർജിഹൈക്കോടതി തള്ളി*

*സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിന് എതിരായ ഹർജിഹൈക്കോടതി തള്ളി* ഈ വർഷത്തെ ചലച്ചിത്ര പുരസ്കാര നിർണയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആരോപണങ്ങളിൽ തെളിവുകളൊന്നും ഹാജരാക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി. നേരത്തേ, ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപിച്ച് സംവിധായകൻ വിനയനാണ് ആദ്യം രംഗത്തെത്തിയത്. ചില ജൂറി അംഗങ്ങളെ ഉദ്ധരിച്ചായിരുന്നു വിനയന്റെ ആരോപണം. ഇതുസംബന്ധിച്ച് സർക്കാരിന് പരാതിയും നൽകിയിരുന്നു. എന്നാൽ, […]

Read More

കെ. ബാബു എംഎൽഎയുടെ മാതാവ് ലക്ഷ്മി അന്തരിച്ചു

കെ. ബാബു എംഎൽഎയുടെ മാതാവ് ലക്ഷ്മി അന്തരിച്ചു നെന്മാറ എം.എൽ.എ, കെ. ബാബുവിന്റെ അമ്മ നെന്മാറ പേഴുംപാറ ശ്രീദളത്തിൽ എൻ. ലക്ഷ്മി (85) വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭർത്താവ് പരേതനായ കെ. കിട്ട. മക്കൾ: കെ. ബാബു എം.എൽ.എ, കമലം, സുശീല, ഓമന, മോഹനൻ (മലബാർ സിമെന്റ്സ് ). മരുമക്കൾ: വിജി, പരേതരായ എം.റോഷ ( അധ്യാപിക ), സ്വാമിനാഥൻ, കേശവൻ, സൗന്ദരരാജ്. സംസ്കാരം ശനിയാഴ്ച 10 മണിക്ക് നെന്മാറ […]

Read More

പത്താം ക്ലാസ് പാസായവർക്ക് പോസ്റ്റ് ഓഫീസിൽ അവസരം

പത്താം ക്ലാസ് പാസായവർക്ക് പോസ്റ്റ് ഓഫീസിൽ അവസരം; 30,041 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 23 വരെ   പത്താം ക്ലാസ് പാസായവർക്ക് നിരവധി ജോലി അവസരവുമായി തപാൽ വകുപ്പ്. ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) അടക്കമുള്ള ജോലിക്കായി അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുകളാണ് ആകെയുള്ളത്. 27 കേരള സർക്കിളുകളിലും ഒഴിവുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23ആണ്. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് […]

Read More

ക്വാറികളിലും ഇഷ്ടികക്കളങ്ങളിലും വിജിലൻസ് പരിശോധന.

ക്വാറികളിലും ഇഷ്ടികക്കളങ്ങളിലും വിജിലൻസ് പരിശോധന. പാലക്കാട് : മുതലമട പഞ്ചായത്തിലെ അനധികൃത കരിങ്കൽ ക്വാറികളിലും ഇഷ്ടികക്കളങ്ങളിലും വിജിലൻസ് പരിശോധന. മൂച്ചംകുണ്ട്, ഇടുക്കപ്പാറ എന്നിവിടങ്ങളിലെ അഞ്ച് ക്വാറികളിലും ഇടുക്കപ്പാറ, കരടിക്കുന്ന്, ഊർകുളംകാട് എന്നിവിടങ്ങളിലെ 18 ഇഷ്ടിക നിർമാണ കേന്ദ്രങ്ങളിലുമാണ് വ്യാഴാഴ്ച പുലർച്ചെ പരിശോധന നടത്തിയത്. പരിശോധനയിൽ 18,000 മെട്രിക് ടൺ കരിങ്കല്ലും 5,000 മെട്രിക് ടൺ ഇഷ്ടികകളും പിടിച്ചെടുത്തു. നിർമാണം നിർത്തണമെന്ന് വില്ലേജ് അധികൃതർ ആവശ്യപ്പെട്ടിട്ടും പ്രവർത്തനം തുടരുകയായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത നിർമാണം നടത്തിയതിന് ക്വാറി […]

Read More

തലയിൽ വച്ച ഹെൽമറ്റിനകത്ത് അണലി; പാമ്പുമായി ബൈക്കിൽ ചുറ്റിയത് രണ്ട് മണിക്കൂർ

തലയിൽ വച്ച ഹെൽമറ്റിനകത്ത് അണലി; പാമ്പുമായി ബൈക്കിൽ ചുറ്റിയത് രണ്ട് മണിക്കൂർ തൃശൂർ : ഹെൽമറ്റിനകത്ത് പാമ്പുമായി രണ്ട് മണിക്കൂറോളം കറങ്ങി നടന്ന് യുവാവ്. കോട്ടപ്പടി സ്വദേശിയായ യുവാവാണ് തലയിൽ വച്ച ഹെൽമറ്റിനകത്ത് പാമ്പുണ്ടെന്ന് അറിയാ തെ ബൈക്കിൽ കറങ്ങിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.   വൈകിട്ട് ഏഴ് മണിയോടെ ഹെൽമറ്റ് വച്ച് ബൈക്കുമെടുത്ത് യുവാവ് ഗുരുവായൂരിൽ പോയി. കോട്ടപ്പടി പള്ളിയിൽ തിരിച്ചെത്തി സുഹൃത്തുക്കളെ കണ്ടു. ഈ സമയം തലയിൽ നിന്ന് ഊരിയ ഹെൽമെറ്റ് ബൈക്കിൽ തന്നെ […]

Read More

കത്രിത വയറ്റിൽ മറന്നുവച്ച സംഭവം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി വീണാ ജോർജ്

*കത്രിത വയറ്റിൽ മറന്നുവച്ച സംഭവം; മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി വീണാ ജോർജ്, ‘ഹർഷിനയ്ക്ക് നീതി ഉറപ്പാക്കും’* തിരുവനന്തപുരം: ശസ്ത്രക്രിയക്കിടെ കത്രിത വയറ്റിൽ മറന്നുവച്ച സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ട് തള്ളി ആരോഗ്യ മന്ത്രി വീണ ജോർജ്. കോഴിക്കോട് ശസ്ത്രിക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക എങ്ങനെ കുരുങ്ങിയെന്ന് കണ്ടെത്താനാവില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഹർഷിനക്ക് നീതി ഉറപ്പാക്കും. പൊലിസ് അന്വേഷണം തുരുകയാണെന്നും മന്ത്രി നിയസഭയിൽ പറഞ്ഞു.   സ്വകാര്യ മെഡിക്കൽ കോളജിലെ […]

Read More

മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ; അഴിക്കുള്ളിൽ ആയത് കഴിഞ്ഞ ഞായറാഴ്ച കാസർഗോഡ് നിന്ന് ഒളിച്ചോടിയ ഹസീനയും, കാമുകൻ സമദും: പതിമൂന്നും എട്ടും വയസുള്ള മകളേയും മകനേയും ഉപേക്ഷിച്ച്‌ നാടുവിട്ട യുവതിയേയും ഇതിന് പ്രേരിപ്പിച്ച കാമുകനേയും ചന്തേര പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. പടന്ന കാവുന്തലയിലെ പ്രവാസിയായ ടി.കെ.ഹൗസില്‍ അഷ്റഫിന്റെ ഭാര്യ ഹസീന (33), കാമുകന്‍ പടന്ന കാവുന്തലയിലെ അബ്ദുള്‍റഹിമാന്റെ മകന്‍ എ.കെ.അബ്ദുള്‍ സമദ്(40) എന്നിവരെയാണ് ചന്തേര എസ്‌ഐ എം.വി.ശ്രീദാസ് അറസ്റ്റ് […]

Read More

രാഹുല്‍ ഗാന്ധിക്ക് സ്റ്റേ നിഷേധിച്ച ജസ്റ്റിസിനെ മാറ്റാന്‍ കൊളീജിയം; നാല് ജസ്റ്റിസുമാര്‍ക്ക് സ്ഥലംമാറ്റം

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ഛകിന് സ്ഥലം മാറ്റം. രാഹുലിന്റെ അപ്പീല്‍ പരിഗണിക്കാന്‍ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഗീതാ ഗോപി അടക്കം വിവിധ ഹൈക്കോടതികളിലായി നാല് പേരെയും സ്ഥലം മാറ്റുന്നുണ്ട്.   പ്രച്ഛകിനെ പറ്റ്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. മെച്ചപ്പെട്ട നീതി നടപ്പാക്കാന്‍ എന്നാണ് സ്ഥലംമാറ്റ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ തള്ളിയ ഹേമന്ത് പ്രച്ഛകിനെതിരെ സുപ്രീം കോടതി രൂക്ഷ […]

Read More

ജർമനിയിൽ രണ്ടാം ലോക യുദ്ധകാലത്തെ ബോംബ്‌ കണ്ടെത്തി

ബെർലിൻ ജർമനിയിലെ ഡസൽഡോർഫിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഒരു ടൺ ഭാരമുള്ള ബോംബ്‌ സിറ്റിയിലെ മൃഗശാലക്കുസമീപത്താണ്‌ കണ്ടെത്തിയത്. തുടർന്ന്  500 മീറ്റർ ചുറ്റളവില്‍ 13,000 പേരെ താൽക്കാലികമായി ഒഴിപ്പിച്ചു. ബോംബ് നിർവീര്യമാക്കാൻ ശ്രമം തുടരുന്നു. രണ്ട് ലോകയുദ്ധങ്ങൾ അവശേഷിച്ച ആയിരക്കണക്കിന് ബോംബുകൾ ഇപ്പോഴും ജർമനിയിൽ കുഴിച്ചിട്ട നിലയിലുണ്ടെന്നാണ്‌ റിപ്പോർട്ടുകൾ. 2017ൽ ഫ്രാങ്ക്ഫർട്ടിൽ 1.4 ടൺ ഭാരമുള്ള ബോംബ് കണ്ടെത്തി. 2021 ഡിസംബറിൽ, മ്യൂണിക് സ്റ്റേഷനുസമീപം രണ്ടാം ലോകയുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ച് നാലുപേർക്ക് പരിക്കേറ്റു.

Read More