Month: August 2023

തിരുപ്പതിയിൽ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ചുകൊന്നു -*

തീർത്ഥാടനത്തിനായി തിരുപ്പതിയില്‍ എത്തിയ ആറ് വയസ്സുകാരിയെ പുലി ആക്രമിച്ച് കൊന്നു.ആന്ധ്ര സ്വദേശി ലക്ഷിതയാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കള്‍ക്കൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോകവേ ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയില്‍ വച്ചായിരുന്നു ആക്രമണം. അച്ഛന്‍ ദിനേശിനും അമ്മ ശശികലയ്ക്കുമൊപ്പമുണ്ടായിരുന്ന കുട്ടിയുടെ അടുത്തേക്ക് പുലി പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും വനംവകുപ്പ് ജീവനക്കാരും നടത്തിയ തെരച്ചിലില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുപ്പതിയിലെ എസ് വി ആര്‍ റൂയ ആശുപത്രിയിലേക്ക് മാറ്റി. .കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ […]

Read More

ചില്ലി കൊമ്പൻ ചക്ക തിന്നാൻ ജനവാസ മേഖലയിൽ

ജോജി തോമസ്  നെല്ലിയാമ്പതി തോട്ടം മേഖലയോട് ചേർന്നുള്ള പടികളിൽ ചില്ലി കൊമ്പൻ എത്തി. കഴിഞ്ഞ ദിവസങ്ങളിലാണ് കൂനമ്പാലം നൂറടി ഭാഗങ്ങളിലെ പാടുകൾക്ക് സമീപം ചില്ലി കൊമ്പൻ എത്തിയത്. ചക്കയും മാങ്ങയും ഇഷ്ടപ്പെടുന്ന ചില്ലി കൊമ്പൻ വീടുകളോട് ചേർന്നുള്ള പ്ലാവിലെ ചക്ക തിന്നാനാണ് സാധാരണ എത്താറുള്ളത്. ചില്ലി കൊമ്പൻ വരുന്നത് സാധാരണമായതിനാൽ പ്രദേശവാസികൾ മൊബൈലിൽ വീഡിയോ, ചിത്രങ്ങൾ എടുക്കുന്നത് എപ്പോഴും സജീവമാണ്

Read More

കണ്ണൂരില്‍ സായുധ മാവോയിറ്റ് സംഘം പ്രകടനം നടത്തി, സംഘത്തില്‍ മൂന്ന് സ്ത്രീകളും; പൊലീസ് തെരച്ചില്‍ തുടരുന്നു

*കണ്ണൂരില്‍ സായുധ മാവോയിറ്റ് സംഘം പ്രകടനം നടത്തി, സംഘത്തില്‍ മൂന്ന് സ്ത്രീകളും; പൊലീസ് തെരച്ചില്‍ തുടരുന്നു കണ്ണൂര്‍: കണ്ണൂർ കീഴ്പ്പള്ളി അയ്യൻകുന്നിൽ സായുധ മാവോയിസ്റ്റ് സംഘമെത്തി. വിയറ്റ്‌നാം അങ്ങാടിയിൽ ഇവർ പ്രകടനം നടത്തി. ‘ആറളം ഫാം ആദിവാസികൾക്ക്’ എന്നെഴുതിയ പോസ്റ്ററും ഇവര്‍ വിയറ്റ്‌നാം അങ്ങാടിയിൽ പതിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങി. നേരത്തെയും ഇവിടെ മാവോയിസ്റ്റ് സംഘമെത്തിയിരുന്നു. സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതി എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. മൂന്ന് സ്ത്രീകൾ അടങ്ങുന്ന പതിനൊന്ന് […]

Read More

ദേശീയപതാക ഉയര്‍ത്തല്‍-ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം*

*ദേശീയപതാക ഉയര്‍ത്തല്‍-ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം*സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളില്‍ ഫ്‌ളാഗ് കോഡ് കര്‍ശനമായി പാലിക്കണമെന്ന് പൊതുഭരണ വകുപ്പ് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ ഇപ്രകാരം: * കോട്ടണ്‍, പോളിസ്റ്റര്‍, നൂല്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈകൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാക ഉപയോഗിക്കണം. * വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ദേശീയപതാക എല്ലാ ദിവസും ഉയര്‍ത്താം. വിശേഷ അവസരങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയിലും ഉപയോഗിക്കാം. ദേശീയപതാകയുടെ അന്തസും ബഹുമാനവും […]

Read More

സ്വാതന്ത്ര്യ ദിന കീച്ചെയിൻ നിർമ്മാണവുമായി ആലത്തൂർ ബഡ്‌സ് സ്‌കൂൾ

സ്വാതന്ത്ര്യ ദിന കീച്ചെയിൻ നിർമ്മാണവുമായി ആലത്തൂർ ബഡ്‌സ് സ്‌കൂൾആലത്തൂർ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ ദിന കീച്ചെയിൻ നിർമ്മാണത്തിൽ ആലത്തൂർ: സ്വാതന്ത്ര്യദിന കീച്ചെയിൻ നിർമ്മാണവുമായി ആലത്തൂർ ബഡ്‌സ് സ്‌കൂൾ വിദ്യാർത്ഥികൾ. പ്രത്യേക തരം ക്ലേ അച്ചിൽ രൂപങ്ങളാക്കി, വെള്ളച്ചായം അടിച്ച് ഉണക്കി, ത്രിവർണ്ണ പതാകയുടെ നിറം കൊടുക്കും. ആരക്കാലുകളും വരച്ചയ്ക്കും. ഇതിനുശേഷം സ്റ്റീലിന്റെ ചെയിൻ ഉറപ്പിക്കുന്നതോടെ കീച്ചെയിൻ തയ്യാറാകും. സ്‌പെഷ്യൽ അധ്യാപിക ആർ. രമ്യ, പരിശീലക സന്ധ്യ അനിൽ എന്നിവരാണ് മാർഗ്ഗ നിർദ്ദേശം നൽകുന്നത്. നിതിൻ, മേഹഷ്, […]

Read More

ചത്തതല്ല, കൊന്നതാ; മംഗലം ഡാമിന് സമീപം കണ്ടെത്തിയ പുലിയെ കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ

*ചത്തതല്ല, കൊന്നതാ; മംഗലം ഡാമിന് സമീപം കണ്ടെത്തിയ പുലിയെ കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ* മംഗലം ഡാമിന് സമീപം ചത്ത നിലയിൽ കണ്ടെത്തിയ പുലിയെ കൊന്നതെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടെയാണ് ഓടന്‍ തോട് റബർ തോട്ടത്തിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇരുമ്പ് ദണ്ഡ് വെച്ച് നെഞ്ചിൽ അടിച്ചതായാണ് സംശയം. കാലിൽ അടിയേറ്റ മുറിവുണ്ട്. അന്വേഷണം വഴിതെറ്റിക്കാനായി പുലിയുടെ ജഡത്തിന് സമീപം മുള്ളൻപന്നിയുടെ മുള്ളുകൾ ഇട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു. പുലിയെ വിഷം […]

Read More

പോക്സോ കേസില്‍ 75 ദിവസത്തെ ജയില്‍വാസം: മകളുടെ വിവാഹം മുടങ്ങി, ഭാര്യ നിത്യരോഗിയായി; അധ്യാപകനെ കോടതി വെറുതെ വിട്ടു*

*പോക്സോ കേസില്‍ 75 ദിവസത്തെ ജയില്‍വാസം: മകളുടെ വിവാഹം മുടങ്ങി, ഭാര്യ നിത്യരോഗിയായി; അധ്യാപകനെ കോടതി വെറുതെ വിട്ടു* പോക്സോ കേസില്‍ 75 ദിവസം ജയിലില്‍ കിടന്ന അധ്യാപകനെ തിരൂര്‍ കോടതി വെറുതെ വിട്ടു. വിദ്യാര്‍ഥികളിലൊരാളുടെ രക്ഷിതാവ് നല്‍കിയ കേസില്‍ 75 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് തിരൂര്‍ പോക്സോ കോടതി അധ്യാപകനെ വെറുതെ വിട്ടത്.താനൂര്‍ പൊലീസ് വേണ്ട വിധം അന്വേഷിക്കാത്തതിനാലാണ് അകാരണമായി ശിക്ഷ അനുഭവിക്കേണ്ടി വന്നതെന്നും 75 ശതമാനം അംഗവൈകല്യമുള്ള തനിക്കെതിരെ വിദ്യാര്‍ഥിയുടെ രക്ഷിതാവിനുണ്ടായ മറ്റ് […]

Read More

ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി; 20 രൂപയുടെ ഊണിന് ഇനിമുതൽ 30, പാഴ്സലിന് 35.*

*ജനകീയ ഹോട്ടലിലെ ഊണിന് വില ഉയർത്തി; 20 രൂപയുടെ ഊണിന് ഇനിമുതൽ 30, പാഴ്സലിന് 35.* *ജനകീയ ഹോട്ടലിലെ ഊണിന് വിലയുയർത്തി സർക്കാർ. 20 രൂപയ്ക്ക് നൽകിയിരുന്ന ഊണിന് ഇനിമുതൽ 30 രൂപയാണ് നൽകേണ്ടത്.* പുതിയ വില അനുസരിച്ച് പാഴ്സൽ ഊണിന് 35 രൂപ നൽകണം. ഒന്നാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായായിരുന്നു 20 രൂപ നൽകി ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഊണിന് വില കൂട്ടുന്നത് സംബന്ധിച്ച […]

Read More

ഉൽക്കകൾ ആകാശത്തു മിന്നും. ഈ ആകാശപ്പൂരം 2023 ആഗസ്റ്റ് 12 അർദ്ധരാത്രി

ആകാശക്കാഴ്ച എല്ലാവർക്കും ഇഷ്ടമല്ലേ?അത്തരം ഒരു ദൃശ്യ വിസ്മയം ഒരുക്കുന്ന ഉൽക്ക വർഷം ഈ മാസം. ഈ ദിവസം 50 മുതൽ 100 വരെ ഉൽക്കകൾ ആകാശത്തു മിന്നും. ഈ ആകാശപ്പൂരം 2023 ആഗസ്റ്റ് 12 അർദ്ധരാത്രി മുതൽ പുലർച്ച വരെയാണ് കാണുക.നിലാവില്ലാത്ത ആകാശത്ത് കൂടുതല്‍ ശോഭയോടെ ഇത്തവണ ഉല്‍ക്കവര്‍ഷം കാണാമെന്നാണ് വാനനിരീക്ഷകള്‍ പറയുന്നത്. വര്‍ഷത്തിലെ ഏറ്റവും ദീര്‍ഘവും കൂടുതല്‍ വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് 12ന് ദൃശ്യമാകുക. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തില്‍ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉല്‍ക്കകള്‍. […]

Read More

നെല്ലിയാമ്പതി ഉൾക്കാടുകളിൽ 3,500 മരമഞ്ഞൾ തൈകൾ നട്ടു*

*നെല്ലിയാമ്പതി ഉൾക്കാടുകളിൽ 3,500 മരമഞ്ഞൾ തൈകൾ നട്ടു* ന്മാറ : നെല്ലിയാമ്പതി അയ്യപ്പൻതിട്ടുമുതൽ കൈകാട്ടി വരെയുള്ള കാടുകളിൽ മരമഞ്ഞളിന്റെ 3500 തൈകൾ നട്ടു. വംശനാശഭീഷണി നേരിടുന്ന ഔഷധച്ചെടികളുടെ പുനഃസ്ഥാപനം ലക്ഷ്യമിട്ടാണ് സന്നദ്ധപ്രവർത്തകർ തൈകൾ നട്ടത്. നിബിഡവനം ഉൾക്കൊള്ളുന്ന 4.5 ഹെക്ടറാണ് തിരഞ്ഞെടുത്തത്. വിദ്യാർഥികൾ, വനസംരക്ഷണ സമിതി അംഗങ്ങൾ, വിവിധ ക്ലബ്ബംഗങ്ങൾ എന്നിവർ പങ്കെടുത്തു. നെന്മാറ ഡി.എഫ്.ഒ. കെ. മനോജ് ഉദ്ഘാടനം ചെയ്തു. പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സുജനപാൽ മുഖ്യാതിഥിയായി. നെല്ലിയാമ്പതി റെയ്‌ഞ്ച്‌ ഓഫീസർ […]

Read More