Month: August 2023

പിഴ ചുമത്തിയതിന് ആത്മഹത്യാശ്രമവുമായി പോലീസ് സ്റ്റേഷന് മുന്നിൽ ലോറി ഡ്രൈവർ

കണ്ണൂർ∙ പൊലീസിന്റെ വാഹന പരിശോധനയ്ക്കു പിന്നാലെ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. അരവഞ്ചാൽ മുതലപ്പെട്ടി സ്വദേശിയാണു പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിലാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. ചെത്തുകല്ലുമായി പോയ ലോറി തടഞ്ഞുവച്ച പെരിങ്ങോം പൊലീസ് 25,000 രൂപ പിഴയടയ്‌ക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ലോറി സ്റ്റേഷൻ വളപ്പിൽ കയറ്റിയിടാനും നിർദേശിച്ചു. വാഹനം റോഡരികിൽ നിർത്തിയ ഡ്രൈവർ താക്കോൽ പൊലീസിനെ ഏൽപിക്കുകയും പിഴ അടയ്ക്കാൻ തന്റെ കയ്യിൽ പണമില്ലെന്നു അറിയിക്കുകയും […]

Read More

സായുധരായ കൊള്ളക്കാർ സൂറത്തിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ കയറി 13.26 ലക്ഷം രൂപ കൊള്ളയടിച്ചു

ജോജി തോമസ്‌ ഗുജറാത്ത്: സായുധരായ കൊള്ളക്കാർ സൂറത്തിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ശാഖയിൽ കയറി 13.26 ലക്ഷം രൂപ കൊള്ളയടിച്ചു. സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പട്ടാപ്പകൽ ബാങ്ക് കവർച്ച നടത്തിയ ഞെട്ടിക്കുന്ന സംഭവം. സൂറത്തിലെ സച്ചിൻ മേഖലയിലാണ് മോഷണം നടന്നത്. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ആയുധധാരികളായ അഞ്ച് കവർച്ചക്കാർ ബാങ്കിനുള്ളിലേക്ക് അതിക്രമിച്ച് കയറി 13.26 ലക്ഷം രൂപ കൊള്ളയടിച്ച ശേഷം രക്ഷപ്പെടുന്നത് വീഡിയോയിൽ കാണാം. കവർച്ചക്കാർ ബാങ്കിലെ ജീവനക്കാരെയും ഇടപാടുകാരെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുന്നതും കാണാം. സൂറത്തിലെ […]

Read More

ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് കാണാതായത് 43,272 സ്ത്രീകളെ; എന്‍സിആര്‍ബി റിപ്പോര്‍ട്ട്

ബെന്നി വര്‍ഗീസ്‌ തിരുവനന്തപുരം. ആറു വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 43,272 സ്ത്രീകളെ കാണാതായിട്ടുണ്ടെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്കുകള്‍. ഇതില്‍ 40,450 (93%) പേരെ അന്വേഷണത്തില്‍ കണ്ടെ ത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ബി പറയുന്നു 2016 മുതല്‍ 2021 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ഈ കാലയളവിലെ കാണാതായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരില്‍ 2822 പേരെ ഇനിയും കണ്ടെത്തിയി ട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 37,367 പ്രായപൂര്‍ത്തിയായ സ്ത്രീകളെയും 5905 പെണ്‍ കുട്ടികളെയുമാണ് കാണാതായത്. ഇതില്‍ 34,918 സ്ത്രീകളെയും 5532 […]

Read More

രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

*രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ക്ഷേമ പെൻഷൻ തിങ്കളാഴ്ച (14.08.2023) മുതൽ വിതരണം ചെയ്യും. രണ്ട് മാസത്തെ പെൻഷൻ ഒന്നിച്ചു നൽകുന്നതിനാൽ 3200 രൂപ ഓണത്തിന് മുൻപ് അർഹരായ 57 ലക്ഷം പേരുടെ കൈകളിലെത്തും. മേയ്, ജൂൺ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകളുടെ പെൻഷനും 14 മുതൽ വിതരണം ചെയ്യാൻ ഉത്തരവായി. 23നു മുൻപ് വിതരണം പൂർത്തിയാക്കും. അതേസമയം, സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെൻഷനിൽ രണ്ട് മാസത്തേത് ഓണം […]

Read More

എ.ഐ.ക്യാമറ വന്നതിനുശേഷം വലിയ മാറ്റമുണ്ടെന്ന് പോലീസ് സര്‍ജ്ജന്‍ ഡോ.ഉന്മേഷ്.. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.

ഏകദേശം മൂന്നുമാസങ്ങൾക്ക് മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറച്ചുവരികൾ എഴുതിയിട്ടപ്പോൾ ഞാൻ പോലും എ.ഐ ക്യാമെറകൾക്ക് ഇത്രയ്ക്കും ഒരു ഗുണകരമായ പ്രതിഫലനം ഉണ്ടാക്കാൻ സാധിക്കുമെന്ന് കരുതിയതല്ല..!! ഇപ്പോൾ വാഹനമോടിക്കുമ്പോൾ കാണുന്ന ചില കാഴ്ച്ചകൾ പലപ്പോഴും ആശ്വാസകരമാണ് എന്നത് പറയാതെ വയ്യ… മിക്ക ഇരുചക്രവാഹനക്കാരും (റൈഡറും പുറകിലെ യാത്രക്കാരനുമടക്കം) ഹെൽമെറ്റ് ഉപയോഗിക്കുന്നു എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണ്… പക്ഷേ, നഗരത്തിൽ നിന്നും അകലെയുള്ള റോഡുകളിൽ ഹെൽമെറ്റ് ഒരു അലങ്കാരവസ്തു മാത്രം ആക്കുന്ന ആ ഉദാസീനമനോഭാവം ഇപ്പോഴും നിലനിൽക്കുന്നു എന്നുള്ളത് […]

Read More

ലൈക്ക് കൂടുതല്‍ കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

ബെന്നി വര്‍ഗീസ് ചെട്ടിയാംകുടിയില്‍ ലൈക്ക് കൂടുതല്‍ കിട്ടാന്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്ന റീല്‍ നിര്‍മിച്ച അഞ്ചുയുവാക്കള്‍ അറസ്റ്റില്‍. മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് തകര്‍ക്കുന്നതായാണ് സിനിമാ ഡയലോഗിനൊപ്പം ചേര്‍ത്ത് നിര്‍മിച്ചത്. കുരുവാരക്കുണ്ട് പുന്നക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ജാസിം, സലിം ജിഷാദിയന്‍, മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്. അടുത്തിടെയിറങ്ങിയ പൃഥ്വിരാജ് ചിത്രത്തിലെ സംഭാഷണ ശകലത്തിനൊപ്പം ചേര്‍ത്താണ് യുവാക്കള്‍ വീഡിയോ നിര്‍മിച്ചത്. വീഡിയോയുടെ അവസാനം പൊലീസ് സ്റ്റേഷന്‍ ബോംബ് വച്ച് […]

Read More

‘ഹർ ഘർ തിരംഗ’ ആഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കും

‘ഹർ ഘർ തിരംഗ’ ആഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കും   സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ ആഗസ്റ്റ് 13 മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കും. ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശസ്നേഹം വളർത്തുകയും ഇന്ത്യൻ ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഇതിനു പിന്നിലെ ആശയം. രാജ്യത്തെ 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ […]

Read More

പരിസ്ഥിതി സൗഹൃദ കൃഷി കൂട്ടായ്മയില്‍ മികച്ച കൃഷിഭവനുള്ള പുരസ്‌കാരം ആലത്തൂര്‍ കൃഷിഭവന്

നെല്ലുല്‍പ്പാദനം ഏക്കറിന് 500 കിലോ വര്‍ധിച്ചു കീടനാശിനിയുടെ ഉപയോഗം കുറച്ചു കൃഷി പ്രോത്സാഹിപ്പിച്ചു. ആലത്തൂര്‍: വിളപരിപാലനവും, പരിസ്ഥിതി സൗഹൃദ കൃഷിയും, കാര്‍ഷിക വിപണിയും, കര്‍ഷകകൂട്ടായ്മയുടെയും കരുത്തില്‍ സംസ്ഥാനത്തെ മികച്ച കൃഷിഭവനുള്ള വി.വി.രാഘവന്‍ സ്മാരക പുരസ്‌കാരം ആലത്തൂര്‍ കൃഷിഭവന്. കര്‍ഷകരുടെ വിളകള്‍ക്കുള്ള പ്രശ്‌ന പരിഹാരത്തിനായി കൃഷി ഉദ്യോഗസ്ഥര്‍ പാടശേഖരങ്ങളിലേക്ക് എത്തിയാണ് ആലത്തൂര്‍ കൃഷിഭവന്‍ വിജയഗാഥയ്ക്ക് തുടക്കമിട്ടത്. ന്യൂതന കൃഷി രീതിയും, വിള ആരോഗ്യ പരിപാലനവും, കീടനാശിനിയുടെ ഉപയോഗം കുറച്ചും അഞ്ച് വര്‍ഷം മുന്‍പ് ഏക്കറിന് 2000 കിലോഗ്രാം നെല്ല് […]

Read More

ഡിസംബറിൽ 9 ജലമെട്രോ ബോട്ടുകൾകൂടി

ജോജി തോമസ് കുറ്റിക്കാടന്‍ ജലമെട്രോയ്‌ക്ക്‌ കൊച്ചി കപ്പൽശാല നിർമിച്ചുനൽകാൻ ശേഷിക്കുന്ന 14 ഹൈബ്രിഡ്‌ ബോട്ടുകളിൽ ഒമ്പതെണ്ണം ഡിസംബറോടെ കൈമാറിയേക്കും. ഒന്നാംഘട്ടത്തിലുൾപ്പെട്ട 23 ബോട്ടുകളും ഈ വർഷം ഒക്‌ടോബറിനുള്ളിൽ നിർമിച്ചുകൈമാറണമെന്നായിരുന്നു കപ്പൽശാലയുണ്ടാക്കിയ കരാർ. ഇതുവരെ ഒമ്പതെണ്ണം മാത്രമാണ്‌ കൈമാറിയത്‌. മുഴുവൻ ബോട്ടുകളും അടുത്തവർഷം ആദ്യം കൈമാറാനായേക്കും. ഉപകരാർ കമ്പനികൾ നേരിട്ട പ്രതിസന്ധികൾമൂലം ബോട്ട്‌ നിർമാണം തടസ്സപ്പെട്ടതാണ്‌ നിർമാണം വൈകാനിടയാക്കിയതെന്നാണ്‌ കപ്പൽശാലയുടെ വിശദീകരണം. ജലമെട്രോ ബോട്ടുകളുടെ ഉൾഭാഗത്തെ നിർമാണങ്ങളുടെ ഉപകരാറെടുത്ത കമ്പനികൾക്കുണ്ടായ പ്രതിസന്ധിയാണ്‌ പ്രധാന തടസ്സമായത്‌. നിർമാണത്തിന്‌ ആവശ്യമായ സാധനസാമഗ്രികളുടെ […]

Read More

പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ്‌ പാത: വിലനിർണയം പൂർത്തിയായി

ബെന്നി വര്‍ഗീസ്‌ പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്‌ക്കായി ജില്ലയിൽനിന്ന് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിലനിർണയം പൂർത്തിയായി. ഇതുപ്രകാരം സെന്റിന് 4,92,057 രൂപവരെ നഷ്‌ടപരിഹാരം ലഭിക്കും. അടിസ്ഥാനവില, സമാശ്വാസ പ്രതിഫലം, ഗുണനഘടകം, ത്രി എ വിജ്ഞാപന തീയതിമുതൽ നഷ്‌ടപരിഹാരം നൽകുന്ന തീയതിവരെയുള്ള വർധനവ് എന്നിവയടക്കം സ്ഥലത്തിനുമാത്രം ലഭിക്കുന്ന നഷ്ടപരിഹാരമാണിത്. ഏറ്റെടുക്കുന്ന സ്ഥലങ്ങളെ പൊതുമരാമത്ത് റോഡിനുസമീപമുള്ള പുരയിട ഭൂമി, പഞ്ചായത്ത്/ സ്വകാര്യ റോഡിനുസമീപമുള്ള വാഹന ഗതാഗത സൗകര്യമുള്ള പുരയിട ഭൂമി, വാഹന ഗതാഗത സൗകര്യമില്ലാത്ത പുരയിട ഭൂമി, പൊതുമരാമത്ത് റോഡിനുസമീപമുള്ള […]

Read More