Month: August 2023

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; പൊലീസുകാരൻ അറസ്റ്റിൽ

സ്ത്രീകളോട് അപമര്യാദയായി പെരുമാറി; പൊലീസുകാരൻ അറസ്റ്റിൽ* *സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ പരീതിനെയാണ് അറസ്റ്റ് ചെയ്തത്.* വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് അപമര്യാദയായി പെരുമാറിയത്. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. രാമമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോടാണ് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാർ […]

Read More

വാർത്ത പ്രഭാതം

  *വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി* ?️സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ഡാമുകളിൽ 30 ശതമാനം വെള്ളം പോലുമില്ല. മഴ പെയ്തില്ലെങ്കിൽ സ്ഥിതി കൂടുതൽ രൂക്ഷമാകുമെന്നും മന്ത്രി പറഞ്ഞു. ഡാമിലെ ജല നിരപ്പ് കുറഞ്ഞതിനെത്തുടർന്ന് റെഗുലേറ്ററി കമ്മിഷനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന വൈദ്യുതി ബോർഡ് യോഗം സ്ഥിതി വിലയിരുത്തും.   *സ്വാതന്ത്ര്യദിന ആശംസകളുമായി മുഖ്യമന്ത്രി* ?️77-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വതന്ത്ര ഇന്ത്യയുടെ ആണിക്കല്ല് […]

Read More

ടിവി ചാനലുകളെ നിയന്ത്രിക്കണം, മാർഗനിർദേശം പുറപ്പെടുവിക്കും ; ഇടപെട്ട് സുപ്രീംകോടതി

*ടിവി ചാനലുകളെ നിയന്ത്രിക്കണം, മാർഗനിർദേശം പുറപ്പെടുവിക്കും ; ഇടപെട്ട് സുപ്രീംകോടതി* വാർത്താചാനലുകൾ ഉൾപ്പെടെയുള്ള ടിവി ചാനലുകളെ നിയന്ത്രിക്കാൻ വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി. ചാനലുകളുടെ സ്വയംനിയന്ത്രണ സംവിധാനങ്ങൾകൊണ്ട്‌ കാര്യമില്ലെന്നും മൊത്തം ചട്ടക്കൂട്‌ ശക്തിപ്പെടുത്താൻ ആവശ്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുമെന്നും ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു. ചട്ടങ്ങൾ കൂടുതൽ കർശനമാക്കാതെ ചാനലുകൾ അതെല്ലാം കൃത്യമായി പാലിക്കുമെന്ന്‌ കരുതുന്നില്ലെന്നും ജസ്‌റ്റിസുമാരായ പി എസ്‌ നരസിംഹ, മനോജ്‌മിശ്ര എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു. ചാനലുകൾക്ക്‌ സ്വയം നിയന്ത്രണസംവിധാനമുണ്ടെന്ന ന്യൂസ്‌ […]

Read More

കെ എസ് യു മുൻ സംസ്ഥാന പ്രസിഡണ്ടും, എൻഎസ്‌യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ കെ എം അഭിജിത്ത് വിവാഹിതനാകുന്നു;

യുവ കോൺഗ്രസ് നേതാവിന്റേത് പ്രണയവിവാഹം. എൻഎസ്‌യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെഎം അഭിജിത്ത് വിവാഹിതനാവുന്നു. മണ്ണൂര്‍ ശ്രീപുരിയില്‍ പന്നക്കര മാധവന്റെയും പ്രകാശിനിയുടെയും മകള്‍ പി നജ്മിയാണ് വധു. ഓഗസ്റ്റ് 17ന് വ്യാഴാഴ്‌ച ഫറോക്ക് കടലുണ്ടി റോഡ് ആമ്ബിയൻസ് ഓഡിറ്റോറിയത്തിലാണ് വിവാഹം. കോഴിക്കാട് മീഞ്ചന്ത ഗവ.ആര്‍ട്‌സ് ആൻഡ് സയൻസ് കോളജില്‍ അഭിജിത്തിന്റെ ജൂനിയറായിരുന്നു നജ്മി. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. എംഎ ബിഎഡ്ഡുകാരിയായ നജ്മി മണ്ണൂര്‍ സ്വദേശിനിയാണ്. കെഎസ്‌യു സംസ്ഥാനപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയര്‍മാൻ തുടങ്ങിയ സ്ഥാനങ്ങള്‍ […]

Read More

നെന്മാറ ചേരുംകാട് ഉരുൾപൊട്ടലിന് അഞ്ചു വയസ്

ജോജി തോമസ് മഴ കനത്താൽ ചങ്കുപിടക്കും ഓർമ്മകളിൽ പ്രദേശവാസികൾ  വീട് നഷ്ടപ്പെട്ട സുജാതയുടെ പുനരധിവാസം സഫലമായില്ല നെന്മാറ: അളുവശ്ശേരി ചേരുംകാട് ഉരുൾപൊട്ടലിന് ഇന്ന് അഞ്ച് വയസ്. പെയ്തു കൊണ്ടിരിന്ന മഴയില്‍ ഒരു വലിയ ശബ്ദത്തോടെയാണ് 2018 ഓഗസ്റ്റ് 16 ന് ചേരുംകാടിലെ 40 ലധികം കുടുംബങ്ങള്‍ ഉണര്‍ന്നത്. നെല്ലിയാമ്പതി മലയോട് ചേര്‍ന്നുള്ള ആതനാട് കുന്നില്‍ അളുവശ്ശേരിക്കടുത്ത് ചേരുംകാട്ടില്‍ ഉരുള്‍പൊട്ടിയ വലിയ ശബ്ദമായിരുന്നു അത്. പൊലിഞ്ഞത് 10 ജീവനുകൾ. കുത്തിയൊലിച്ചു വന്ന പാറക്കല്ലുകളും, മണ്ണും, വെളളവും മൂന്ന് വീടുകളെ […]

Read More

കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്കിന് ഏറ്റെടുത്ത ഭൂമി കാട്ടുപന്നികളുടെ താവളം

*കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്കിന് ഏറ്റെടുത്ത ഭൂമി കാട്ടുപന്നികളുടെ താവളം* വടക്കഞ്ചേരി കണ്ണമ്പ്രയില്‍ വ്യവസായ പാര്‍ക്കിനായി ഏറ്റെടുത്ത മുന്നൂറ് ഏക്കറിലധികം ഭൂമി പൊന്തക്കാട് കയറി. ആളൊഴിഞ്ഞ വീടുകള്‍ സാമൂഹ്യവിരുദ്ധരും മദ്യപൻന്മാരും താവളമാക്കി. കാടുമൂടിയ പ്രദേശത്ത് കാട്ടുപന്നികളും നിറഞ്ഞു. രാപ്പകല്‍ വ്യത്യാസമില്ലാതെ പന്നിക്കൂട്ടങ്ങള്‍ റോഡുകള്‍ക്ക് കുറുകെ പാഞ്ഞ് അപകടങ്ങളും നിത്യസംഭവമായി. പാമ്പും മറ്റു ഇഴജന്തുക്കളുമായി സമീപവാസികളുടെ സ്വൈര്യജീവിതവും അവതാളത്തിലാണ്. രണ്ടു നിലകളിലുള്ള വലിയ വീടുകളും റബര്‍, തെങ്ങ് തോട്ടങ്ങളുമൊക്കെയാണ് ഇവിടെ നാഥനില്ലാത്ത സ്ഥിതിയിലായിട്ടുള്ളത്.2016 ലാണ് വ്യവസായ പാര്‍ക്കിനായി ഭൂമി ഏറ്റെടുക്കല്‍ […]

Read More

പത്തനാപുരത്ത് നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍

*പത്തനാപുരത്ത് നടുറോഡില്‍ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് പിടിയില്‍* പത്തനാപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. അക്രമത്തിൽ ഭർത്താവ് ഗണേശിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു ഒമ്പത് മാസങ്ങൾക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ ഒന്നര മാസം മുൻപ് രേവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം പോലീസിൽ ഗണേശ് പരാതി നൽകിയിരുന്നു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ രേവതിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സ്റ്റേഷനിൽ വച്ച് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ ഇരുവർക്കും […]

Read More

ചെണ്ടുമല്ലി കൃഷിയിൽ വിജയം കൊയ്ത് സർക്കാർ ജീവനക്കാരനായ രമേഷ്

ചെണ്ടുമല്ലി കൃഷിയിൽ വിജയം കൊയ്ത് സർക്കാർ ജീവനക്കാരനായ രമേഷ്.*ആലത്തൂർ: ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ച് കുനിശ്ശേരി പാറക്കുളം അരക്കോട് സ്വദേശി രമേഷ്. നെന്മാറ പഞ്ചായത്തിലെ സീനിയർ ക്ലർക്കാണ് ഇദ്ദേഹം. പരീക്ഷണാടിസ്ഥാനത്തിലാണ് രമേഷ് ചെണ്ടുമല്ലി കൃഷി ചെയ്തത്. ഇത്തവണ 20 സെൻ്റ് സ്ഥലത്താണ് ആദ്യമായി രമേഷ് പൂക്കൃഷി ചെയ്തത്. എന്നാൽ അടുത്ത തവണ കൃഷി വിപുലമാക്കാനുള്ള ആലോചനയിലാണ്. വർഷങ്ങളായി നെൽകൃഷിയും ചെറിയ തോതിൽ പച്ചക്കറി കൃഷിയും മീൻ വളർത്തലുമെല്ലാം ചെയ്യാറുണ്ട്. ഇത്തവണ ഓണത്തിന് ആവശ്യമായ പച്ചക്കറി കൃഷിയോടൊപ്പം തന്നെ […]

Read More

തൃശൂർ ചേറ്റുപുഴയിൽ യുവാവിന്റെ മരണം വാഹനാപകടത്തിലല്ല, കൊലപാതകമെന്ന് വ്യക്തമായി.

തൃശൂർ ചേറ്റുപുഴയിൽ യുവാവിന്റെ മരണം വാഹനാപകടത്തിലല്ല, കൊലപാതകമെന്ന് വ്യക്തമായി. യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. യുവാവിന്റെ സഹോദരനും സുഹൃത്തുമാണ് കസ്റ്റഡിയിലായിരിക്കുന്നത്. അരിമ്പൂർ സ്വദേശി ഷൈനിന്റെ (28) മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. സഹോദരൻ ഷെറിൻ (24) ഷെറിന്റെ കൂട്ടുകാരൻ അരുൺ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇരുവരെയും പൊലീസ് ചോദ്യംചെയ്യുകയാണ്. ഒന്നിച്ച് പോകുമ്പോൾ ബൈക്കിൽ നിന്ന് വീണതാണെന്ന് ധരിപ്പിച്ചു. വണ്ടിയിൽ പെട്രോൾ തീർന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു. സഹോദരനും കൂട്ടുകാരനും ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിലെത്തിച്ചു. കൊലപാതകം […]

Read More

വനം താത്കാലിക വാച്ചര്‍മാര്‍ക്ക് അഞ്ചുമാസമായി ശമ്പളമില്ല.

ബെന്നി വർഗീസ്  നെല്ലിയാംമ്പതി: ഓണമെത്താറായിട്ടും വനം വകുപ്പിലെ താത്കാലിക വാച്ചര്‍മാരുടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരമായില്ല. രാപ്പകല്‍ ഭേദമന്യേ വന്യമൃഗങ്ങളില്‍ നിന്നും കാട്ടുതീയില്‍ വനത്തിനും നാട്ടുകാര്‍ക്കും സംരക്ഷണം നല്‍കാനടക്കം സഹായിക്കുന്ന ഇവര്‍ വേതനവും ആനുകൂല്യങ്ങളുമില്ലാതെ അഞ്ചുമാസമായി ദുരിതത്തിലാണ്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന വനം വാച്ചര്‍മാര്‍ക്ക് ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ജനുവരിയിലും ഫെബ്രുവരിയിലുമായാണ് അവസാനമായി ശമ്പളം കൊടുത്തത്. നെന്മാറ വനം ഡിവിഷനിലെ കൊല്ലങ്കോട്, നെല്ലിയാമ്പതി, ആലത്തൂര്‍ റേഞ്ചുകളിലെ തേക്കടി, മുതലമട, നെല്ലിയാമ്പതി, മംഗലംഡാം ഉള്‍പ്പെടെ മലയോര മേഖലയിലെ വാച്ചര്‍മാരാണ് ഇതുമൂലം […]

Read More