യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവായി. സ്പെഷ്യലായി ഓടിച്ച എറണാകുളം–രാമേശ്വരം നിർത്തിലാക്കിയതിനു പകരമായിട്ടാണ് അമൃത എക്സ്പ്രസ് രാമേശ്വരം വരെ നീട്ടുന്നത്. പുതിയ പാമ്പൻ പാലത്തിന്‍റെ നിർമാണം നടക്കുന്നതിനാൽ തുടക്കത്തിൽ മണ്ഡപം വരെ സർവീസ് നടത്താനാണു സാധ്യത. ഡിസംബറിൽ പാലം നിർമാണം പൂർത്തിയാകുന്ന മുറയ്ക്കു ട്രെയിൻ രാമേശ്വരത്ത് എത്തും. ഒറ്റ റേക്ക് ഉപയോഗിച്ചു രാമേശ്വരം വരെ ഓടിക്കുക സാധ്യമല്ലെന്ന എന്ന് ചൂണ്ടിക്കാട്ടിയാണ് രാമേശ്വരത്തേക്ക് റെയില്‍വെ സര്‍വീസ് നടത്താതിരുന്നത്. ഒറ്റ […]
Read MoreMonth: August 2023
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം, പരാതി നല്‍കിയതിന് പിന്നാലെ ജീവനക്കാരെ പിരിച്ചു വിട്ടതായി ആരോപണം
പാലക്കാട്: മാനസിക പീഡനത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയ ജീവനക്കാരെ പിരിച്ചു വിട്ടതായി പരാതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പാലക്കാട് ഐഐടിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐപിടിഐഎഫിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ട പിരിച്ചുവിടലെന്ന് പരാതി ഉയര്‍ന്നിരിക്കുന്നത്. കരാര്‍ തൊഴിലാളികളാണെന്ന കാരണം പറഞ്ഞാണ് 5 പേരെ ഒരുമിച്ചു പുറത്താക്കിയത്. എന്നാല്‍ ചട്ടം പാലിച്ചാണ് കരാര്‍ ജീവനക്കാരെ പിരിച്ചു വിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം. പാലക്കാട് ടെക്നിക്കല്‍ ഹബ്ബാണ് ഐപിടിഐഎഫ്. ഇവിടത്തെ പബ്ലിക് റിലേഷൻ ഓഫീസര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ്- എച്ച്‌ആര്‍ […]
Read Moreഓഗസ്റ്റ് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത അഞ്ചു ദിവസം നേരിയ/മിതമായ തോതിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് പതിനെട്ടോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. മൺസൂൺ പാത്തി നിലവിൽ ഹിമാലയൻ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നു. ഓഗസ്റ്റ് പതിനെട്ടോടെ തെക്ക് ഭാഗത്തേക്ക് മാറി സാധാരണ സ്ഥാനത്ത് എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read More
കെഎസ്ആര്‍ടിസി ശമ്പളം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി
കെഎസ്ആര്‍ടിസിയില്‍ ജൂലൈ മാസത്തെ ശമ്പളം ഓണത്തിന് മുമ്പ് നല്‍കണമെന്ന് ഹൈക്കോടതി. ജൂലൈ മാസത്തെ പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണം. ഓണത്തിന് ആരെയും വിശന്നിരിക്കാന്‍ അനുവദിക്കില്ല. ആദ്യ ഗഡു നല്‍കേണ്ട ഉത്തരവാദിത്തം കെഎസ്ആര്‍ടിസിക്കുണ്ടെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. കെഎസ്ആര്‍ടിസിയിലെ ശമ്പളം മുടങ്ങുന്നത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. 130 കോടി രൂപ സര്‍ക്കാര്‍ നല്‍കിയാല്‍ ശമ്പളം വിതരണം ചെയ്യാനാകുമെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു. ശമ്പളം നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. […]
Read Moreബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങും തണലുമാകാന്‍ സമൂഹത്തിന് കഴിയണം: കെ. പ്രേംകുമാര്‍ എം.എല്‍. എ
.ജില്ലാതല ബഡ്‌സ് ദിനാഘോഷം നടന്നുതങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് താങ്ങും തണലും ആശ്വാസവുമാകാന്‍ സമൂഹത്തിന് കഴിയണമെന്ന് കെ. പ്രേംകുമാര്‍ എം.എല്‍.എ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഇ.കെ നായനാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ജില്ലാതല ബഡ്‌സ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആത്മവിശ്വാസം പകരാന്‍ സര്‍ക്കാറിന് കഴിയുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് […]
Read More
ഐ.എൻ.എ. ഭടൻ വാസുനായരുടെ കുടുംബത്തെ ആദരിച്ചു
ആസാദി കാ അമൃതമഹോത്സവ് ആലത്തൂർ: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ. അംഗമായിരുന്ന കാവശ്ശേരി വേപ്പിലശ്ശേരി വലിയ വീട് വാസുനായർക്ക് ആദരം. ആസാദി കാ അമൃതമഹോത്സവിന്റെ ഭാഗമായാണ് സർക്കാർ ആദരവ് നൽകിയത്. അന്തരിച്ച വാസുനായരുടെ ഭാര്യ മീനാക്ഷിക്കുട്ടി അമ്മയെ ആലത്തൂർ തഹസീൽദാർ പി. ജനാർദ്ദനനും ഭൂരേഖാ തഹസീൽദാർ ആർ. മുരളീമോഹനും ആദരിച്ചു. ഡപ്യൂട്ടി തഹസീൽദാർ വി.വി. വിജിത, വില്ലേജോഫീസർ എൻ. ചിത്രകല എന്നിവരും ഒപ്പമുണ്ടായിരുന്നു. 1942ൽ മലേഷ്യയിൽ ജോലി ചെയ്യുമ്പോഴാണ് വാസുനായർ സുഭാഷ് ചന്ദ്രബോസിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി ഇന്ത്യൻ […]
Read More
ഫാ.ജോസഫ് പുളിക്കൽ വടക്കഞ്ചേരി അന്തരിച്ചു
എംഎസ്എഫ്എസ് സഭാംഗവും വിശാഘപട്ടണം പ്രൊവിൻസിലെ സീനിയർ വൈദീകനുമായ ഫാ. ജോസഫ് പുളിക്കൽ (91) എംഎസ്എഫ്എസിൻ്റെ ചുവട്ടുപ്പാടത്തുള്ള സെമിനാരിയിൽ അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് പാലക്കാട് രൂപത ബിഷപ്പ് എമിരിതൂസ് മാർ ജേക്കബ് മാനത്തോടത്തിൻ്റെ കർമികത്വത്തിൽ ചുവട്ടുപ്പാടത്തെ എംഎസ്എഫ്എസ് മെർമിയർ ഭവനത്തിൽ നടക്കും. കുട്ടനാട് മുട്ടാർ പരേതരായ പി.ഡി. ജോസഫ് – ഏലിയാമ്മ ജോസഫ് ദമ്പതികളുടെ മകനാണ്. 1959 വൈദികപ്പട്ടം സ്വീകരിച്ച പുളിക്കലച്ചൻ തന്റെ വൈദീക ജീവിതത്തിന്റെ കൂടുതൽ വർഷങ്ങളും വിശാഘപട്ടണം സെൻ്റ് അലോഷ്യസ്, സീതമാന്തര […]
Read More
തട്ടിപ്പു വിവാഹത്തിനു വരന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി അഭിനയിക്കാനും ആളുകൾ
വടക്കഞ്ചേരി: മേഖലയില്‍ നിര്‍ധന കുടുംബങ്ങളിലെ യുവതികളെ കെണിയിലാക്കി വിവാഹത്തട്ടിപ്പു നടത്തിയ സംഭവത്തില്‍ കൂടുതൽ യുവതികൾ ഇരയായെന്നു സൂചന. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ അയൽ സംസ്ഥാനത്തേക്കു കടത്തുന്ന സംഘത്തിലെ 4 പേരെ കഴിഞ്ഞ ദിവസം വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി മൊഹമ്മുദ എന്ന ബൽക്കീസ് (49), പുതുക്കോട് മണപ്പാടം പുത്തൻ വീട്ടിൽ മണി (60), അണക്കപ്പാറ ബാപ്പുട്ടി (64), ഓട്ടോ ഡ്രൈവർ അഞ്ചുമൂർത്തിമംഗലം ഗോപാലൻ (47) […]
Read Moreഫുട്‌പാത്ത് കയ്യേറി കച്ചവടകാർ, കാല്‍നട യാത്രക്കാര്‍ക്ക് റോഡ് തന്നെ ശരണം
വടക്കഞ്ചേരി :വടക്കഞ്ചേരിയിൽ ഫുട്‌പാത്ത് കയ്യേറി കച്ചവടകാർ, കാല്‍നട യാത്രക്കാര്‍ക്ക് റോഡ് തന്നെ ശരണം. സാധാരണ ഗതിയിൽ വഴിയോര കച്ചവടക്കാരാണ് അധികവും ഫുട്‌പാത്ത് കയ്യേറുകയെന്നാൽ. ഇവിടെ അതിന് വിപരീതമായി കടമുറി ഉപയോഗിച്ച് കച്ചവടം ചെയ്യുന്നവരാണ് ഫുട്‌പാത്തുകൾ കയ്യേറുന്നത്.വടക്കഞ്ചേരി പോലീസ് സ്റ്റേഷന് സമീപത്തുള്ള കടകളിലാണ് കാലങ്ങളായി ഫുട്പാത്ത് കടയുടെ ഭാഗമാക്കി മറ്റി കച്ചവടം നടത്തിവരുന്നത്, വിശേഷദിവസങ്ങൾ ആകുന്നത്തോടെ വ്യാപാരികള്‍ തങ്ങളുടെ കടക്ക് അകത്തുള്ള സാധനങ്ങളെല്ലാം ഫുട്‌പാത്തില്‍നിരത്തി വച്ച് വില്‍പന ആരംഭിക്കും പഞ്ചായത്ത് അധികൃതരോ പൊലീസോ ഇത്തരം സംഭവങ്ങള്‍ നിലവിൽ കണ്ടില്ലെന്ന് […]
Read Moreപാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി : നിർമാണ പ്രവൃത്തികൾ നിലച്ചിട്ട് മാസങ്ങളേറെ
കിഴക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ മുടങ്ങി ഏറെ മാസങ്ങൾ പിന്നിട്ടിട്ടും അധികൃതരുടെ ഇടപെടലുകളില്ല. ആറ് വർഷം മുമ്പുള്ള എസ്റ്റിമേറ്റിൽ പ്രവൃത്തി നടത്താനാകില്ലെന്ന നിലപാടിലാണ് കരാർ കമ്പനി. പദ്ധതിക്കായുള്ള പാലക്കുഴി അഞ്ചുമുക്കിലെ തടയണ ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കിയിരുന്നെങ്കിൽ പ്രദേശത്തെ ജലക്ഷാമത്തിനെങ്കിലും പരിഹാരമാകുമായിരുന്നെന്ന് മലയോരവാസികൾ ചൂണ്ടിക്കാട്ടുന്നു. ദുർബലമായ കാലവർഷത്തിൽ നീരൊഴുക്ക് നന്നേ കുറഞ്ഞ് ഉള്ള വെള്ളവും ഒഴുകി പോകുന്ന സ്ഥിതിയാണിപ്പോൾ. വേനലിൽ നിർമാണ പ്രവൃത്തികൾക്കുള്ള വെള്ളമില്ലാതെ പണികൾ നിർത്തിവച്ചതിനു ശേഷം […]
Read More