Month: August 2023

ഓണം അവധി നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്കും ഗതാഗതകുരുക്കും

ജോജി തോമസ് നെല്ലിയാമ്പതി: ഓണം അവധി ആഘോഷിക്കാനായി നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ തിരക്ക്. തുടർച്ചയായ അവധി ദിവസങ്ങൾ ആഘോഷിക്കാനായി നെല്ലിയാമ്പതിയിലെ എല്ലാ റിസോർട്ടുകളും മുൻകൂട്ടി ബുക്ക് ചെയ്ത സഞ്ചാരികളുടെ തിരക്കിലമർന്നു. ഒരു പകലിന്റെ ഹൃസ്വ സന്ദർശനത്തിനെത്തിയ സഞ്ചാരികളുടെ വാഹന തിരക്കു മൂലം പുലയംപാറ – സീതാർ കുണ്ട് റോഡിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇരു ചക്ര വാഹനങ്ങളിലും കാറുകളിലും മറ്റ് വലിയ വാഹനങ്ങളിലും എത്തിയവരാണ് ഏറെ ബുദ്ധിമുട്ടിയത്. ഇടുങ്ങിയ എസ്റ്റേറ്റ് റോഡുകൾ ആയതിനാൽ മിക്കയിടത്തും വാഹനങ്ങൾക്ക് പരസ്പരം […]

Read More

വാർത്ത പ്രഭാതം

? രാജ്യത്തെ 80 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നവരെന്ന് പ്യൂ ഗവേഷണ കേന്ദ്രത്തിന്‍റെ സർവെ. പത്തിൽ ഏഴ് ഇന്ത്യക്കാരും ആഗോളതലത്തിൽ രാജ്യത്തിന്‍റെ സ്വാധീനം സമീപകാലത്ത് വർധിച്ചുവരുന്നതായി വിശ്വസിക്കുന്നെന്നും സർവെ പറയുന്നു. ഡൽഹിയിൽ അടുത്തയാഴ്ച നടക്കുന്ന ജി 20 ഉച്ചകോടിക്കു മുന്നോടിയായാണു സർവെ നടത്തിയത്. ?അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ കനക്കുന്നു. പാചക വാതകത്തിന് വില കുറച്ചതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്.നിലവിലുള്ള പതിനേഴാം ലോക്‌സഭയ്ക്ക് 2024 മേയ് […]

Read More

കോട്ടോപ്പാടം കുളിക്കുന്നതിനിടെ 3 സോഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട്‌ മണ്ണാർക്കാട് കോട്ടോപ്പാടം ഭാഗത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ കുളത്തിൽ മുങ്ങി മരിച്ചു. തിരുവഴക്കുന്നു റൂട്ടിൽ പത്തങ്ങം പെരു കുടത്തിൽ ഇന്ന് ഉച്ചക്ക് 1:30ഓടെ ആണ് സംഭവം നാട്ടുകാരും ഫയർ ഫോയ്‌സും ചേർന്ന് മൂന്നു പേരെയും രക്ഷപെടുത്തി മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ എത്തിചെങ്കിലും മൂന്നു പേർ മരണപ്പെട്ടു (26)(23)(18) വയസ്സായ നഷീദ, നിഷാന, മറ്റൊരു കുട്ടി എന്നിവരാണ് മരണപ്പെട്ടത് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി . കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

Read More

ഇന്ത്യയുടെ സൗരദൗത്യം ഒരുങ്ങി; ആദിത്യ എൽ1 വിക്ഷേപണം സെപ്റ്റംബർ രണ്ടിന്

ചാന്ദ്രയാൻ 3ന്റെ ചരിത്ര വിജയത്തിനു പിന്നാലെ സൂര്യനെ ലക്ഷ്യംവച്ച് ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 സെപ്റ്റംബർ രണ്ടിന് വിക്ഷേപക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പകൽ 11.50നാണ് വിക്ഷേപണം. പിഎസ്എല്‍വി റോക്കറ്റാണ് പേടകത്തെ ഭൂമിയില്‍ നിന്ന് 1.5 മില്യൻ കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക.

Read More

സജീവം വഴിയോര വിപണി

തിരുവോണത്തിന്‌ രണ്ടു ദിവസംമാത്രം ശേഷിക്കേ തെരുവോരങ്ങൾ ഓണക്കച്ചവടത്തിന്റെ തിരക്കിലമർന്നു. വസ്‌ത്രം, പച്ചക്കറി, പൂവ്‌, പാത്രങ്ങൾ, കരകൗശല വസ്‌തുക്കൾ തുടങ്ങിയ സാധനങ്ങളെല്ലാം നിരന്നുകഴിഞ്ഞു. തുണിക്കടകളിലാണ്‌ തിരക്കേറെ. വഴിയോര വിപണിയും സജീവമാണ്‌. ഞായർ, തിങ്കൾ ദിവസങ്ങളിൽ പരമാവധി കച്ചവടം നടക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ വ്യാപാരികൾ പറയുന്നു.  കോംബോ ഓഫറുകൾ അവതരിപ്പിച്ച് വിപണി പിടിക്കാനാണ്‌ വസ്ത്രവ്യാപാരികളുടെ ശ്രമം. എക്‌സ്‌ചേഞ്ച് മേളകളും ഓഫറുകളുമായി ഇലക്‌ട്രോണിക്‌സ്,  ഗൃഹോപകരണ സ്ഥാപനങ്ങളുമുണ്ട്‌.  സിവിൽ സപ്ലൈസ് കോർപറേഷൻ, കൺസ്യൂമർഫെഡ്‌ ഓണച്ചന്തകളിലും തിരക്കാണ്‌. കൃഷി വകുപ്പിന്റെ പച്ചക്കറിച്ചന്തകളിലും ക്യൂവാണ്‌. 96 വിൽപ്പന […]

Read More

കൊല്ലങ്കോട് ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു

കൊല്ലങ്കോടിന്റെ ഗ്രാമഭംഗി ആസ്വാദിക്കാനെത്തുന്നവരെ സഹായിക്കാനായി ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. പൊലീസ് തയ്യാറാക്കിയ ടൂറിസ്റ്റ് സ്പോട്ടുകളടങ്ങുന്ന റൂട്ട്മാപ്‌ ഇൻഫർമേഷൻ സെന്ററിൽനിന്ന്‌ ലഭിക്കും. ടൂറിസ്റ്റ് സ്പോട്ട് റൂട്ട് മാപ്‌ പ്രകാശനവും ഇൻഫർമേഷൻ സെന്റർ ഉദ്‌ഘാടനവും കെ ബാബു എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ കെ സത്യപാൽ അധ്യക്ഷനായി.

Read More

ഇന്ന്‌ ഉത്രാടപ്പാച്ചിൽ

ഓണത്തിരക്കിൽ അമരുകയാണ്‌ നാടും നഗരവും. തിങ്കളാഴ്ചയാണ്‌ ഉത്രാടം. ഓണക്കാലത്തിലെ ഏറ്റവും തിരക്കുള്ള ദിവസം. തിരുവേണ ദിവസത്തേക്കുളള ഒരുക്കങ്ങൾ പൂർത്തിയാക്കേണ്ട ദിനം. ഞായറാഴ്‌ച അവധി ദിവസത്തിന്റെ ആലസ്യമൊന്നും വിപണിയിൽ ഉണ്ടായില്ല. ഉത്രാട ദിവസം വീട്ടുമുറ്റത്ത്‌ വയ്‌ക്കാനുള്ള മാതേവർ, പൂക്കളമിടാൻ പൂവ്‌, മറ്റ്‌ സാധനങ്ങൾ, വസ്‌ത്രങ്ങൾ എന്നിവ വാങ്ങാനെത്തിയവരാൽ നഗരം നിറഞ്ഞു. ഖാദി, ഹാന്റക്‌സ്‌, ഹാൻവീവ്‌ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന്‌ വിലക്കുറവിൽ വസ്‌ത്രങ്ങളും മറ്റും വാങ്ങാനുള്ള അവസരം ജനങ്ങൾ പ്രയോജനപ്പെടുത്തി. വഴിയോരക്കച്ചവടവും പൊടിപൊടിച്ചു. പാത്രങ്ങളും മൺചട്ടികളും വസ്‌ത്രങ്ങളും ചെരുപ്പുമടക്കം ആവശ്യമുള്ളതെല്ലാം തെരുവോരങ്ങളിൽനിന്ന്‌ […]

Read More

കരിമ്പാറയിൽ റോഡിൽ കരടിയിറങ്ങി; യാത്രക്കാർക്ക് ഭീഷണി.

ജോജി തോമസ് നെന്മാറ : നെന്മാറ കരിമ്പാറ റോഡിൽ മലയോര മേഖലയായ തളിപ്പാടത്ത് കഴിഞ്ഞദിവസം രാത്രി 7.45 ഓടെയാണ് കരടിയെ കണ്ടത്. കരിമ്പാറയിൽ കോഴിക്കട നടത്തുന്ന പേഴുംപാറ സ്വദേശി ബഷീറാണ് റോഡിൽ നിൽക്കുന്ന കരടിയെ കണ്ടത്. 20 അടിയോളം അകലെ വാഹന വെളിച്ചത്തിൽ കണ്ട കരടി ഏറെനേരം റോഡിൽ തന്നെ നിന്നു. പച്ചക്കറി വിൽക്കുന്ന മറ്റൊരു വാഹനം ശബ്ദമുണ്ടാക്കി വന്നതോടെയാണ് ഇരു വാഹനങ്ങളുടെയും ശബ്ദവും വെളിച്ചവും കണ്ട് കരടി വൈദ്യുതവേലിയുടെ കമ്പികൾക്കിടയിലൂടെ കാട്ടിലേക്ക് കയറി പോയത്. വൈകിട്ടും […]

Read More