2.61 കോടിയുടെ വിറ്റു വരവ് നേടി വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി.

വി. എഫ്. പി. സി. കെ.യുടെ കീഴിൽ പ്രവർത്തിക്കുന്ന വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി 2.61 കോടി രൂപയുടെ വിറ്റു വരവ് കഴിഞ്ഞ സാമ്പത്തിക വർഷം നേടി.709 ടൺ പച്ചക്കറി സംഭരിച്ച് വില്പന നടത്തിയാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതി ജില്ലയിൽ വിറ്റു വരവിൽ രണ്ടാം സ്ഥാനത്ത് എത്തി. വിത്തനശ്ശേരിയിൽ നടന്ന വാർഷിക പൊതുയോഗ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വിത്തനശ്ശേരി സ്വാശ്രയ കർഷകസമിതിയിൽ ചേർന്ന വാർഷിക പൊതുയോഗം വി. എഫ്. പി. സി. കെ. ജില്ലാ മാനേജർ ബിന്ദു മോൾ മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. വിജയൻ അധ്യക്ഷത വഹിച്ചു. കെ. ശ്രീജ പ്രവർത്തന റിപ്പോർട്ടും സെക്രട്ടറി, കെ. സവിത വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മികച്ച കർഷകരെയും മുതിർന്ന കർഷകരെയും ജില്ലാ മാനേജർ ബിന്ദുമോൾ മാത്യു ഉപഹാരങ്ങൾ നൽകി ആദരിച്ചു. വാർഷിക പൊതുയോഗത്തിൽ 2025 – 26 വർഷത്തേക്കുള്ള ബഡ്ജറ്റും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സി. വാസു, നെന്മാറ കൃഷി ഓഫീസർ വി. അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, നീനു ജോസഫ്, അബ്ദുൽ സമദ് , ബയോ കൺട്രോൾ ലാബ് മാനേജർ പി. ഉമ, പി.ജെ. കവിത, ട്രഷറർ പി. എസ്. ശിവൻ, ശരണ്യ. എന്നിവർ സംസാരിച്ചു.