1991 ല ചെയര്മാന് എം.എസ് ഗോപാലകൃഷ്ണനെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി ജില്ലാ പ്രസിഡന്റിന് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച ആരോപണത്തിന് തെളിവായാണ് സന്ദീപ് വാര്യര്‍ കത്ത് പുറത്ത് വിട്ടത്.ചെയര്മാന്സ്ഥാനാര്ത്ഥിയായി മത്സരിച്ച സിപിഎമ്മിന്റെ എം എസ്.ഗോപാലകൃഷ്ണന് ബിജെപി ജില്ലാ പ്രസിഡന്റ് ടി .ചന്ദ്രശേഖരന് നല്കിയ കത്താണ് സന്ദീപ് വാര്യർപുറത്തു വിട്ടത്. 1991-95 വരെ പാലക്കാട് മുന്‍സിപ്പാലിറ്റി സിപിഎം ഭരിച്ചത് ബിജെപി പിന്തുണയോടെയായിരുന്നു എന്നാണ് ചര്‍ച്ചയില്‍ സന്ദീപ്അഭിപ്രായപ്പെട്ടത്.