16 കോച്ചുകളുള്ള മെമു ട്രെയിനുകൾ ഇന്നു മുതൽ കേരളത്തിൽ സർവീസ് നടത്തും. കൊല്ലം – ആലപ്പുഴ (66312), ആലപ്പുഴ – എറണാകുളം (66314), എറണാകുളം -ഷൊർണൂർ (66320) എന്നീ മെമു ട്രെയിനുകളാണ് ഇന്നു മുതൽ 16 കോച്ചുകളുമായി ഓടിത്തുടങ്ങുന്നത്. നിലവിൽ കേരളത്തിൽ ഓടുന്ന മെമു ട്രെയിനുകളിൽ എട്ട്, 12 കോച്ചുകൾ വീതമാണ് ഉള്ളത്. ഇതിൽ 12 കോച്ചുകൾ ഉള്ളവയാണ് 16 കോച്ചുകളിലേക്ക് മാറുന്നത്.