കുടിവെള്ളം, ഫാൻ, ലൈറ്റ് തുടങ്ങിയവയും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. ജൂണ്‍ മുതല്‍ ഡിസംബർ വരെയുള്ള കാലയളവില്‍ പാഠഭാഗങ്ങള്‍ പൂർത്തിയാക്കാൻ ബുദ്ധിമുട്ടായതിനാല്‍ വെക്കേഷൻ ക്ലാസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സില്‍ ഒഫ് സി.ബി.എസ്.ഇ സ്‌കൂള്‍സ് കേരളയും പെരുമ്പാവൂരിലെ പ്രഗതി അക്കാഡമിയുമാണ് ഹർജി നല്‍കിയത്. ഫെബ്രുവരി-മാർച്ച് മാസത്തില്‍ വാർഷിക പരീക്ഷ നടക്കാനിരിക്കെ പഠനം പൂർത്തിയാക്കാൻ കുട്ടികള്‍ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായും സംഘടനാ രക്ഷാധികാരി ഡോ. ഇന്ദിര രാജൻ ഹർജിയില്‍ ചൂണ്ടിക്കാട്ടി.