100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ശാഖകള്‍ പൂട്ടി ഉടമകള്‍ മുങ്ങി.. മലയാളിയെ പറ്റിക്കാൻ എളുപ്പമോ..?

100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ജി ആന്റ് ജിയുടെ 48 ശാഖകള്‍ പൂട്ടി ഉടമകള്‍ മുങ്ങി.

പത്തനംതിട്ട തിരുവല്ലയിലെ ജി ആന്റ് ജി ഫിനാന്‍സിന്റെ 48 ശാഖകളും പൂട്ടി.

ഫിനാൻസ് സ്ഥാപനം അടച്ചു പൂട്ടി നാലു ഉടമകളും മുങ്ങിയത്  100 കോടിയോളം രൂപ തട്ടിപ്പ് പുറത്തുവന്നുപുറത്തുവന്നു 

വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച സ്ഥാപനമായതിനാൽ നിരവധിയാളുകള്‍ പണവും സ്വര്‍ണവും നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ഒന്നാം തീയതി മുതലാണ് സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാത്തതായതോടെ നിക്ഷേപകർ അങ്കലാപ്പിലായി. സ്ഥാപനത്തിനെതിരെ ജീവനക്കാരുംപരാതിയുമായിരംഗത്തെത്തിയിട്ടുണ്ട്. 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് നിക്ഷേപകര്‍ ആരോപിക്കുന്നത്.