Breaking News:
സ്വർണ വില കുതിപ്പിൽ… റെക്കോഡ് വിലയിലേക്ക് കുതിച്ച് പൊന്ന്. പവന് 106840 രൂപയായി കുതിക്കുന്നു.
ഇടുക്കിയിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘർഷം.. പത്തുപേർക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിൽ വാക്കു തർക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പ്രദേശത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.
‘ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ മൃഗസംരക്ഷണ വകുപ്പിൽ ജോലി നൽകും’; എം കെ സ്റ്റാലിൻ.
തൃശൂർ മാള അണ്ണല്ലൂരിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ചാലക്കുടി കൂർക്കമറ്റം സ്വദേശികളായ പടിഞ്ഞാക്കര വീട്ടിൽ നീൽ ഷാജു(19), അലൻ ഷാജു(19) എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. ഉടനെ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീൽ ഷാജു ബംഗലുരൂവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ്. അലൻ ഷാജു പുല്ലൂറ്റ് ഐടിസി വിദ്യാർഥിയുമാണ്.
‘ഇ പി ജയരാജന് മാപ്പ് പറയണം, തടവുപുള്ളികളേയും തൊഴിലുറപ്പ് തൊഴിലാളികളേയും തമ്മില്‍ താരതമ്യം ചെയ്ത് സംസാരിച്ചത് തെറ്റ്’; കെ എം ഷാജി.