നെന്മാറ-വല്ലങ്ങി വേല കാണാൻ കുടുംബ സുഹൃത്തിൻ്റെ വീട്ടിൽ എത്തിയ കോയമ്പത്തൂർ സ്വദേശി മുങ്ങി മരിച്ചു. കോയമ്പത്തൂർ സൂലൂർ നടുപ്പാളയത്തിൽ ശെൽവരാജിൻ്റെ മകൻ വിനോദ്‌കുമാർ (24) ആണ് മരിച്ചത്. പോത്തുണ്ടി ഡാമിനു സമീപത്തുള്ള സുഹൃത്ത് മണികണ്ഠൻ്റെ വീട്ടിലേക്ക് ഇന്നലെ ഉച്ചയ്ക്കാണ് എത്തിയത്. ഭക്ഷണത്തിനു ശേഷം ശിവക്ഷേത്രത്തിനു സമീപമുള്ള തടയണയിൽ 4 കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ വിനോദ്‌കുമാർ ചെളി നിറഞ്ഞ തടയണയിൽ മുങ്ങിത്താഴ്ന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്നു പുറത്തെടുത്ത ഉടൻ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജ