വാർത്താകേരളം

   [18.08.2023]           

വൈദ്യുതി പ്രതിസന്ധി രൂക്ഷം
?️സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. ഓണത്തിനു ശേഷവും ശക്തമായ മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യത. 21ന് മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷമാവും അന്തിമ തീരുമാനം.പീക്ക് അവറിൽ വൈദ്യുതി നിയന്ത്രിക്കാൻ എല്ലാവരും തയാറാവണമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കൂടിയ വിലയ്ക്ക് പുറത്തു നിന്നു വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ടു പോവുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയാണ് ചെലവ്.

മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടു
?️തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തു വരും മുൻപേ ഛത്തിസ്ഗഢിലെയും മധ്യപ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തു വിട്ട് ബിജെപി. മധ്യപ്രദേശിലെ 39 സീറ്റുകളിലെയും ഛത്തീസ്ഗഢിലെ 21 സീറ്റുകളിലെയും സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. ഈ സീറ്റുകളെല്ലാം നിലവിൽ കോൺഗ്രസിന്‍റെ കൈവശമാണുള്ളത്. ദുർബലമായ സീറ്റുകളിലെ സ്ഥാനാർ‌ഥികളെ ആദ്യമേ പ്രഖ്യാപിച്ച് കോൺഗ്രസിന്‍റെ പ്രചാരണ തന്ത്രങ്ങൾക്ക് തടയിടാനാണ് ബിജെപിയുടെ നീക്കം. കർണാടക തെരഞ്ഞെടുപ്പിലുണ്ടായ പരാജയവും ബിജെപിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്.

മോദിയുടെ സ്വാതന്ത്ര്യദിനപ്രസംഗം കള്ളപ്രചാരണം; എം എ ബേബി
?️രാഷ്‌ട്രീയ പ്രവർത്തനം സ്വയം പുകഴ്ത്തലിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അവസരവും മാത്രമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കരുതുന്നതെന്നും സ്വാതന്ത്ര്യദിനത്തിൽ മോദി നടത്തിയ പ്രസംഗവും വ്യത്യസ്‌തമായില്ലെന്നും സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. പൊള്ളയായ അവകാശവാദങ്ങൾ ആണ് മോദിയുടെ ട്രേഡ് മാർക്ക്. ഇന്ത്യയിലെ വിവരസാങ്കേതിക വിദ്യയുടെ വ്യാപനം ആണ് മോദിയുടെ ഒരു അവകാശവാദം. പക്ഷേ, ഇന്ത്യയിൽ ഡിജിറ്റൽ ഡിവൈഡ് വർധിച്ചു വരികയാണ് എന്നതാണ് വസ്തുത. മോദിയുടെ എല്ലാ പ്രസംഗങ്ങളും എന്നപോലെ ഇന്നലത്തെ മുഴുവൻ പ്രസംഗവും കള്ളപ്രചാരണം കൊണ്ടു തീർത്ത ഒരു പൂമാലയാണെന്ന് എം എ ബേബി ഫെയ്സ്ബുക്കിൽ കുറിച്ചു.

കർണാടകയിൽ ‘ഓപ്പറേഷൻ ഹസ്ത’യ്‌ക്കൊരുങ്ങി കോൺഗ്രസ്
?️ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കർണാടകയിൽ ‘ഓപ്പറേഷൻ ഹസ്ത’ നടപ്പാക്കാനൊരുങ്ങി കോൺഗ്രസ്. ബിജെപിയിലെയും ജെഡിഎസിലെയും മുതിർന്ന നേതാക്കൾ അടക്കമുള്ളവരെ കോൺഗ്രസിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് സൂചന. കോൺഗ്രസ് നേതാക്കൾ തന്നെയാണ് ഓപ്പറേഷൻ ഹസ്തയെക്കുറിച്ചുള്ള സൂചനകൾ പുറത്തു വിട്ടിരിക്കുന്നത്. കർണാടകയിൽ കോൺഗ്രസിന് മിന്നുന്ന വിജയം നേടിക്കൊടുത്ത കർണാടക കോൺഗ്രസ് പ്രസിഡന്‍റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറും ഇക്കാര്യം പൂർണമായി തള്ളുന്നില്ല.

ഗതാഗത രംഗത്ത് വൻ കുതിപ്പുമായി കേന്ദ്രം
?️പൊതുഗതാഗതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ”പിഎം ഇ-ബസ് സേവ പദ്ധതി”ക്ക് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ഈ പദ്ധതിയുടെ ഭാഗമായി 10,000 ബസുകളാണ് അനുവദിക്കുക. രാജ്യത്തെ 169 നഗരങ്ങളിലാവും പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക. 57,613 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 20,000 കോടി രൂപയോളം കേന്ദ്രം നൽകും. ബാക്കി സംസ്ഥാന സർക്കാരുകൾ, പദ്ധതിയിൽ ചേരുന്ന സ്വകാര്യ പങ്കാളികൾ എന്നിവർ വഹിക്കണം.

മുഖ്യമന്ത്രിപഥം; അച്യുത മേനോനെ മറികടന്ന് പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്
?️സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നവരുടെ പട്ടികയിൽ പിണറായി വിജയൻ മുൻ മുഖ്യമന്ത്രി സി. അച്യുത മേനോനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. 2,640 ദിവസങ്ങളാണ് പിണറായി വിജയൻ മുഖ്യമന്ത്രി പഥത്തിൽ പിന്നിട്ടിരിക്കുന്നത്. 7 വർഷവും 2 മാസവും 24 ദിവസവുമാണ് സി. അച്യുത മേനോൻ മുഖ്യമന്ത്രിയായിരുന്നത്.

നി​യ​മ​സ​ഭ കൈ​യാ​ങ്കളി​ക്കേ​സ്
?️ വി​വാ​ദ​മാ​യ നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ലെ ര​ണ്ടാം അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍ട്ട് പൊ​ലി​സ് കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ചു. കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ന്നു പൊ​ലി​സ് റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. കേ​സ് സെ​പ്റ്റം​ബ​ര്‍ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

കൗൺസിലർമാർക്ക്‌ 10,000 രൂപയുടെ പണക്കിഴി; അജിത തങ്കപ്പനെതിരെ വിജിലന്‍സ് കേസ്
?️തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെതിരെ വിജിലന്‍സ് കേസ്. നഗരസഭയുടെ തനത് ഫണ്ട് ദുരുപയോഗം ചെയ്‌ത് 10,000 രൂപ വീതം കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയെന്നാണ് കേസ്. റവന്യൂ ഇന്‍സ്‌പെക്‌ടര്‍ പ്രകാശ് കുമാറിനേയും കേസില്‍ പ്രതി ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

ഇപ്പോൾ നടക്കുന്നത് മുഖ്യമന്ത്രിക്കെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായം: മന്ത്രി വി ശിവൻകുട്ടി
?️ഇപ്പോൾ നടക്കുന്നത് മുഖ്യമന്ത്രിക്കെതിരായ വേട്ടയുടെ ഒടുവിലത്തെ അധ്യായമെന്ന് മന്ത്രി വി ശിവൻകുട്ടി. നിയമപരമായി തൊഴിൽ ചെയ്‌ത് ജീവിക്കാനുള്ള വ്യക്തി സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായി ഉയർത്തുന്ന ആരോപണങ്ങളെന്നും മന്ത്രി പറഞ്ഞു. എന്തും പറയാമെന്ന നെറികെട്ട രാഷ്ട്രീയത്തിന്റെ തെളിവാണ് ഇത്.

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസ്
?️പന്ത്രണ്ടുകാരിയെ തുടർച്ചയായി പീഡിപ്പിച്ച കേസിൽ യുവാവിന്‌ 97 വ‍ർഷം തടവും 8.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ ഉദ്യാവറിലെ മുഹമ്മദ്‌ ബഷീറിനെ (41) യാണ്‌ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജ്‌ എ മനോജ്‌ ശിക്ഷിച്ചത്.

ആറന്മുള ഉതൃട്ടാതി വള്ളംകളി ?️ഉതൃട്ടാതി വള്ളംകളിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ 10.50 ലക്ഷം രൂപ അനുവദിച്ച് ജല വിഭവ വകുപ്പ് . ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായൺ എന്നിവരുടെ അഭ്യർത്ഥന മാനിച്ചാണ് ജല വിഭവ വകുപ്പ് അടിയന്തര പ്രവർത്തനങ്ങൾക്ക് തുക അനുവദിച്ചത്.

കേരളത്തിലെ പൊലീസ് സേനയുടെ കെട്ടുറപ്പ് നഷ്ടപ്പെട്ടെന്ന് ബെന്നി ബഹനാൻ
?️താമിർ ജിഫ്രിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് താനൂർ എസ്ഐ നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്ന് ബെന്നി ബഹനാൻ എംപി. കേരളത്തിലെ പൊലീസ് സേനയുടെ കെട്ടുറപ്പ് നഷ്ടപ്പെട്ടു. ആഭ്യന്തര വകുപ്പിന് പൊലീസിൽ നിയന്ത്രണമില്ലാതായി. താനൂർ കസ്റ്റഡി മരണത്തിലെ സത്യാവസ്ഥ പുറത്തുവരണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയതായിരുന്നു എം.പി.

മാസപ്പടി വിഷയം
?️മാസപ്പടി വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തുനോക്കി വിവാദം ഉന്നയിക്കാനുള്ള ധൈര്യം യുഡിഎഫിലെ ഒരു നേതാക്കന്മാർക്കും ഇല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മാസപ്പടി വിഷയത്തിൽ ആരോപണം ഉയർന്നപ്പോൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പറഞ്ഞ് നിയമസഭാ സമ്മേളനം ഒറ്റ ദിവസം കൊണ്ട് വെട്ടിച്ചുരുക്കിയത് ഇരുമുന്നണികൾക്കും പലതും ഒളിച്ചു വയ്ക്കാനുള്ളത് കൊണ്ടാണെന്നും പള്ളിക്കത്തോട്ടിൽ ലിജിൻ ലാലിൻ്റെ നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വാ​ഹ​ന​ങ്ങ​ളിലെ തീ​പി​ടിത്തം
?️വാ​ഹ​ന​ങ്ങ​ള്‍ തീ​പി​ടി​ച്ചു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ സാ​ങ്കേ​തി​ക സ​മി​തി രൂ​പീ​ക​രി​ക്കും. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ചു. യാ​ത്രാ വേ​ള​യി​ലും നി​ർ​ത്തി​യി​ടു​മ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ തീ​പി​ടി​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്ത് വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി ഉ​ന്ന​ത യോ​ഗം വി​ളി​ച്ച​ത്. മ​നു​ഷ്യ​നി​ർ​മി​ത​വും യ​ന്ത്ര​ത്ത​ക​രാ​റും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളു​മാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ തീ​പി​ടിത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂർ അറയ്ക്കൽ അന്തരിച്ചു
?️പുതിയ പുസ്തകത്തിന്‍റെ പ്രകാശനം നടക്കാനിരിക്കെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഗഫൂർ അറയ്ക്കൽ (57) അന്തരിച്ചു. അർബുദബാധിതനായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘ദ കോയ’ എന്ന പുസ്തകത്തിന്‍റെ പ്രകാശനം ഇന്നലെ വൈകീട്ട് നടക്കാനിരിക്കെയായിരുന്നു വിയോഗം. ജനശതാബ്ദി, കോട്ടയം തുടങ്ങിയ സിനിമകളുടെ രചനയും 2015ൽ പുറത്തിറങ്ങിയ “ലുക്കാച്ചുപ്പി” എന്ന സിനിമയുടെ തിരകഥാകൃത്തുമാണ്.

നവജാത ശിശുവിന് വാക്സിൻ മാറി നൽകി
?️നവജാത ശിശുവിന് വാക്സിൻ മാറി നൽകിയ നഴ്സിന് സസ്പെൻഷൻ. പിരിയാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് ചാരുലതയെ ആണ് ആരോഗ്യ വകുപ്പ് സസ്പെൻഡ് ചെയ്തത്. ബിസിജി കുത്തിവയ്പ്പിന് പകരം പോളിയോ വാക്സിനാണ് നൽകിയത്.

കൈക്കുഞ്ഞിനെ മന്ത്രിയുടെ കാൽകീഴിൽ കിടത്തി പ്രതിഷേധം; ഡ്രൈവർക്ക് അനുകൂല ഉത്തരവ്
?️സ്ഥലമാറ്റം ആവശ്യപ്പെട്ട് മന്ത്രിക്കു മുന്നിൽ ആറുമാസം പ്രായമായ കുഞ്ഞുമായി പ്രതിഷേധിച്ച ഡ്രൈവർക്ക് അനുകൂല ഉത്തരവ്. ഗാന്ധിപുരം ട്രാൻസ്പോർട്ട് ഓഫീസിൽ ജോലി ചെയ്യുന്ന തേനി സ്വദേശി എസ്.കണ്ണനാണു പ്രതിഷേധിച്ചത്. തുടർന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇടപെടുകയും ആവശ്യപ്രകാരം ജന്മനാടായ തേനിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

പുളിപറമ്പ് ബി.എഡ്. കോളെജ് കെട്ടിടം ഉദ്ഘാടനം
?️സി.എഫ്.ഐ. ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ പൊയ്യ പഞ്ചായത്തിലെ പുളി പറമ്പിൽ നിർമ്മാണം പൂർത്തിയാക്കിയ ഹിന്ദി പ്രചാര കേന്ദ്ര കോളെജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്‍റെ പുതിയ കെട്ടിടം ശനിയാഴ്ച വൈകീട്ട് 4.30 ന് ഉദ്ഘാടനം ചെയ്യുമെന്ന് കോളെജ് അധികൃതർ അറിയിച്ചു.

എംജി സര്‍വകലാശാല വെള്ളിയാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു
?️മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്ചയിലേക്ക് (ഓഗസ്റ്റ് 19) മാറ്റി. പരീക്ഷാ കേന്ദ്രങ്ങളിലും രാവിലത്തെ പരീക്ഷകളുടെ സമയത്തിലും മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം
?️ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജിലെ ഡോക്‌ടർമാരെയും നഴ്സുന്മാരെയും പ്രതികളാക്കും. ഹർഷിനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയ 2 ഡോക്‌ടർമാരെയും 2 നഴ്സുമാരെയുമാണ് പ്രതികളാക്കുക.

കിങ്സ് കപ്പ്
?️തായ്‌ലൻഡിൽ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ സെമി ഫൈനലിൽ ഇന്ത്യ ഇറാക്കിനെ നേരിടും. സെപ്റ്റംബർ ഏഴിനാണ് മത്സരം. അതേ ദിവസം നടക്കുന്ന രണ്ടാം സെമിയിൽ ആതിഥേയർ ലെബനനെയും നേരിടും.
സെപ്റ്റംബർ പത്തിനാണ് ഫൈനൽ. സെമിയിൽ തോൽക്കുന്ന ടീമുകൾ മൂന്നാം സ്ഥാനത്തിനുള്ള പ്ലേ ഓഫ് മത്സരത്തിലും കളിക്കും.

കേരള ബ്ലാസ്റ്റേഴ്സ് പരിശീലനത്തിന് യുഎഇയിലേക്ക്
?️പ്രീ-സീസൺ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് അടുത്ത മാസം യുഎയിലേക്ക്. സെപ്റ്റംബർ 5 മുതൽ 16 വരെ നീളുന്ന പരിശീലന ക്യാംപാണ് ലക്ഷ്യം. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സ് കളിക്കും.
സെപ്റ്റംബർ 9ന് അൽ വാസൽ എഫ്സിക്കെതിരെയാണ് ആദ്യ സൗഹൃദ മത്സരം. സെപ്റ്റംബർ 12ന് ഷാർജ ഫുട്ബോൾ ക്ലബ്ബിനെയും സെപ്റ്റംബർ 15ന് കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അൽ അഹ്ലിയെയും നേരിടും.കൊച്ചിയിൽ ഒരു മാസത്തെ പ്രീ-സീസൺ പരിശീലനം പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറന്‍റ് കപ്പിന്‍റെ 132-ാം പതിപ്പിൽ പങ്കെടുക്കാൻ കൊൽക്കത്തയിലാണിപ്പോൾ. സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിനെ മുൻപായുള്ള ഇവാൻ വുകോമനോവിച്ചിനും സംഘത്തിനുമുള്ള അവസാനവട്ട ഒരുക്കമായിരിക്കും യുഎഇ പര്യടനം.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5410 രൂപ
പവന്റെ വില 43280 രൂപ