വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനെതിരെ കിഫ

അയിലൂർ, വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽ വന്യമൃഗങ്ങൾ കൃഷിനാശം വരുത്തുന്നതിനെതിരെയാണ് കിഫയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അടിപ്പെരണ്ട വ്യാപാര ഭവന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം അടിപ്പെരണ്ട ജംഗ്ഷനിൽ സമാപിച്ചു. നൂറുകണക്കിന് കർഷകർ പ്രതിഷേധയോഗത്തിൽ അണിനിരന്നു. കഴിഞ്ഞ ദിവസങ്ങളിലായി അയിലൂർ പഞ്ചായത്തിലെ പൂഞ്ചേരി, ചള്ള, തെങ്ങും പാടം, കൽച്ചാടി മേഖലകളിലും, മംഗലം ഡാം വില്ലേജിൽ നേർച്ചപ്പാറ, കിഴക്കഞ്ചേരി വില്ലേജിൽ പനംകുറ്റി, കണ്ണിച്ചിപ്പരുത എന്നിവിടങ്ങളിലും തുടർച്ചയായി കാട്ടാനകൾ ഇറങ്ങി നൂറുകണക്കിന് വാഴകളും തെങ്ങുകളും കമുകുകളും മറ്റ് കൃഷികളും നശിപ്പിച്ച് ഈ മേഖലകളിലെ കർഷകർക്ക് വലിയ നാശനഷ്ടങ്ങൾ വരുത്തിയതും ഉൽപ്പന്നങ്ങളുടെ വില തകർച്ചയും കട കെണികളും കാരണം നിരാശരായിരിക്കുന്ന കർഷകർക്ക് മുൻപോട്ടുള്ള ജീവിതം ഇതുമൂലം വളരെ ദുസ്സഹമായിരിക്കുകയാണ്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആശ്യപ്പെട്ടുകൊണ്ട് കിഫ (കേരള ഇൻഡിപെൻഡൻസ് ഫാമേഴ്സ് അസോസിയേഷൻ) പ്രതിഷേധ റാലിയും യോഗവും നടത്തി. വന്യമൃഗ പ്രതിരോധത്തിനായി സർക്കാറിന് മുന്നിൽ കീഫ പ്രതിരോധ നിർദേശങ്ങളും മുന്നോട്ടുവെച്ചു. പ്രതിഷേധയോഗം കിഫ റിസർച്ച് വിങ്ങ് മേധാവി ഡോ. സിബി സക്കറിയാസ് ഉദ്ഘാടനം ചെയ്തു. കിഫ ജില്ലാ സെക്രട്ടറി അബ്ബാസ് ഒറവഞ്ചിറ, ജില്ലാ ട്രഷറർ രമേശ് ചെവകുളം, ജില്ലാ കമ്മിറ്റി അംഗം ബെന്നി കിഴക്കേ പറമ്പിൽ, ബിനു തോമസ്,ബാബു തടികുളങ്ങര, അബ്രഹാം പി. ജെ, സോമൻ കൊമ്പനാൽ, സണ്ണി കുമ്പളന്താനം, റെനി പനംകുറ്റി. എന്നിവർ സംസാരിച്ചു