യൂത്ത് ഫെസ്റ്റ് 2023: എന്‍ട്രികള്‍ ക്ഷണിച്ചു

യൂത്ത് ഫെസ്റ്റ് 2023: എന്‍ട്രികള്‍ ക്ഷണിച്ചു

കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച്.ഐ.വി/എയ്ഡ്‌സിനെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടത്തും. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി( പ്രായപരിധി 17 നും 25 നും മധ്യേ) നാടകം, റീല്‍സ്, മാരത്തോണ്‍ എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുക. ഐ.ടി.ഐ, പോളിടെക്‌നിക്ക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പ്രഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ കോളേജുകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിനോദപരവും, വിജ്ഞാനപരവും, വസ്തുതാപരവുമായി കലയിലൂടെ സന്ദേശത്തെ അവതരിപ്പിക്കുന്നവരായിരിക്കും വിജയികള്‍. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. നാടകം, മാരത്തോണ്‍ മത്സരങ്ങള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 8000, 5000, 3000 രൂപയും റീല്‍സിന് 1000, 750, 500 രൂപയും ആണ് സമ്മാന തുക. മാരത്തോണ്‍ പുരുഷ/സ്ത്രീ പ്രത്യേക മത്സരങ്ങള്‍ നടത്തും. താത്പര്യമുള്ളവര്‍ ksacsyouthfestpalakkad@gmail.com -ല്‍ പേര്,വയസ്സ് പഠിക്കുന്ന കോഴ്‌സ് സ്ഥാപനത്തിന്റെ പേര് പങ്കെടുക്കുന്ന ഇനം മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജൂലൈ 31നകം രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.ksacsyouthfest.com -ല്‍ ലഭിക്കും.ഫോണ്‍: 9446381289, 9567772462, 9447940973, 8921420177