മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ തന്റെ ഓഫിസിലെത്തി നൽകിയ പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.