മുരിങ്ങൂരില്‍ വാഹനാപകടം; ലോറിക്ക് പിറകില്‍ ബൈക്ക് ഇടിച്ചു കയറി രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം !! 👇

തൃശൂര്‍ മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി ആറ്റപ്പാടം മനക്കകുടിയിൽ തോമസിന്റെ മകൻ ഗോഡ്‌സണ്‍ (19),അന്നനാട് പുത്തൻകണ്ടത്തിൽ റോയിയുടെ ഏക മകൻ ഇമ്മനുവേല്‍ (18) എന്നിവരാണ് മരിച്ചത്. ലോറിക്ക് പിറകില്‍ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. അപകടത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു.

ദേശീപാത മുരിങ്ങൂര്‍ മേല്‍പ്പാലത്തില്‍ വെച്ച് ആയിരുന്നു അപകടം. കൊരട്ടി ഭാഗത്തുനിന്ന് ചാലക്കുടി ഭാഗത്തേക്ക് ഇരുവരും ബൈക്കിൽ പോകുമ്പോൾ ലോറിയുടെ പിറകില്‍ ഇടുകയായിരുന്നു. കൊരട്ടി പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്രവർത്തനം നടത്തി. ഇവരുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.