Breaking News:
എന്നാലും ഇങ്ങനെ ചെയ്യാവോ മക്കളെ?.. റീൽസിനായി കുടിവെള്ള ടാങ്കിൽ ഇറങ്ങി കുളിച്ച യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ. ആലപ്പുഴ ചേർത്തലയിലാണ് സംഭവം.
ബഹിരാകാശ നിലയത്തിൽ കഴിയുന്ന ശുഭാംശു ശുക്ലയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലെന്ന് സംഭവം; കിഫ്ബിയുലൂടെ അനുവദിച്ച തുക ഉപകരണങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ഡോ ഹാരിസ് ചിറക്കൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം വളരെ ഗൗരവമേറിയതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണങ്ങൾ ആരംഭിച്ചതായും റിപ്പോർട്ട്.
മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്ന് മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മരിച്ചെന്ന് പരാതി. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപംഗ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. സംഭവത്തിൽ കോട്ടക്കൽ പോലീസ് അന്വേഷണം തുടങ്ങി.
ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ല!! തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രതിസന്ധി തുടരുന്നു… രാജിക്കൊരുങ്ങി യൂറോളജി വിഭാഗം മേധാവി.