Breaking News:
ചേലക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; തുന്നിക്കെട്ടിയ മുറിവില്‍ നിന്ന് 5 മാസത്തിന് ശേഷം മരച്ചീള് കണ്ടെത്തി.
ഭാഗ്യക്കേട് നോക്കണേ… ബാഗ് കിട്ടിയവർ തിരിച്ചു നൽകുക..😢 ബാഗിൽ കരുതിയിരുന്ന പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും യാത്രാമധ്യേ നഷ്ടപ്പെട്ടു. സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്. സംഭവം ആലപ്പുഴയിലാണ്. ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറിന്റെ ബാഗാണ് ജീവനക്കാരനായ സാമിൽനിന്ന് വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിൽ നഷ്ടപ്പെട്ടത്. ഇരുചക വാഹനത്തിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹം ബാഗ് അരയിൽ ബെൽറ്റിൽ ആയിരുന്നു സൂക്ഷിച്ചിരുന്നത്. ആലപ്പുഴ ജില്ലയിലെ പോലീസ് മേധാവിക്കും അമ്പലപ്പുഴ പോലീസിനും പരാതി നൽകിയിട്ടുണ്ട്.
‘ജാനകി എന്ന സിനിമ പേരിന് എന്താണ് കുഴപ്പം’ ; സെൻസർ ബോർഡിനോട് ഹൈക്കോടതി.
തെലുങ്കാനയിലെ സംഗറെഡ്ഡി ജില്ലയിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 12 പേര് മരിച്ചു. 35 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ പസമൈലാരം വ്യവസായികമേഖലയിലെ സിഗാച്ചി കെമിക്കല്‍ ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് പി. ജയരാജൻ. കൂത്തുപറമ്പില്‍ വെടിവയ്പ് നടത്തിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് റവാഡയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി…