മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന മേലാർകോട് കെ.പി. ലോറൻസിന്റെ സ്‌മരണാർഥം ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപനത്തിനും പ്രവർത്തനത്തിനും തുടക്കമായി.
മുൻമന്ത്രി വി.സി. കബീർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫൗണ്ടേഷനു രൂപം നൽകി.
കോൺഗ്രസ് നേതാക്കളായ എ. ഗോപിനാഥൻ മാസ്റ്റർ, കെ. വി. കണ്ണൻ, ചിറ്റിലഞ്ചേരി എംഎൻകെഎം ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ എം.എൻ. സുബ്രഹ്‌മണ്യൻ, കേരകേസരി സി. ആർ. ഭവദാസ്, സരസ്വതി രാമചന്ദ്രൻ, ചിദംബരം കുട്ടി മാസ്റ്റർ, ചെന്താമരാക്ഷൻ എലവഞ്ചേരി, സുന്ദരൻ പന്നിയങ്കര, എം.കെ. അശോക് കുമാർ, കെ.എൽ. വിൻസന്റ് പ്രതാപ് തുടങ്ങിയവർ പ്രസംഗിച്ചു.
ഈ മാസം 31ന് അനുസ്‌മരണ പരിപാടികളും നിർധനർക്കുള്ള സഹായവിതരണവും നടക്കുമെന്നു ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
ഭാരവാഹികളായി വി. കെ. ശ്രീകണ്ഠൻ എംപി, മുൻ മന്ത്രി വി. സി. കബീർ മാസ്റ്റർ, മുൻ എംഎൽഎ കെ.എ. ചന്ദ്രൻ- രക്ഷാധികാരികൾ, എ. ഗോപിനാഥൻ മാസ്റ്റർ- പ്രസിഡന്റ്, വി.കെ. ഭാമ ടീച്ചർ, ചെന്താമര എലവഞ്ചേരി, കെ.എൽ. വിൻസന്റ് പ്രതാപ് വൈസ് പ്രസിഡന്റുമാർ. മേലാർകോട് പഞ്ചായത്ത് മെംബറും കോൺഗ്രസ് നേതാവുമായ കെ. വി. കണ്ണൻ- സെക്രട്ടറി, സരസ്വതി രാമചന്ദ്രൻ, എം.കെ. അശോക് കുമാർ, ഗോപകുമാർ മാസ്റ്റർ-ജോയിന്റ് സെക്രട്ടറിമാർ, കെ.എൽ. ഫ്രാൻസിസ്- ഖജാൻജി, കെ. ആർ. രാജു- ഓഡിറ്റർ എന്നിവരെ തെരഞ്ഞെടുത്തു.