ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്.

മോട്ടര്‍സൈക്കിള്‍ വിപണിയിലെ ദക്ഷിണേന്ത്യയുടെ സ്വന്തം സാന്നിധ്യമാണ് ടിവിഎസ്. നിര്‍മാതാക്കളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായി 2020 ജനുവരിയില്‍ വിപണിയിലെത്തിയ മോഡലായിരുന്നു ഐക്യൂബ്. ഏറെ നവീന സവിശേഷതകളുള്ള ഈ മോഡല്‍ വളരെ പെട്ടന്നു തന്നെ ജനസ്രദ്ധ നേടി. ഇപ്പോഴിതാ കേവലം 43 മാസത്തിനുള്ളില്‍ ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നിരിക്കുകയാണ് ടിവിഎസ് ഐക്യൂബ്. ഈ മാസം 22 വരെയുള്ള കണക്കുകള്‍ പ്രകാരം 1.54 ലക്ഷത്തിനു മുകളിലാണ് ഐക്യൂബ് യൂണിറ്റുകളുടെ വില്‍പന. കഴിഞ്ഞ വര്‍ഷം മെയ് മാസത്തോടെ പുതുക്കി വിപണിയിലെത്തിയ ഐക്യൂബ് വില്‍പനയില്‍ വലി വര്‍ധനയാണ് നേടിയെടുത്തത്. ജൂപ്പിറ്റര്‍ എന്ന നാച്ചുറല്‍ ആസ്പിരേറ്റഡ് എന്‍ജിന്‍ മോഡലിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ഇലക്ട്രിക് വാഹനമായതിനാല്‍ തന്നെ നിര്‍മാണ നിലവാരത്തില്‍ മറ്റ് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് ഐക്യൂബ് എന്നു പറയാം. സ്റ്റാന്‍ഡേഡ്, എസ് എന്നിങ്ങനെ നിലവില്‍ 2 വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. 1.17 ലക്ഷം മുതല്‍ 1.2 ലക്ഷം വരെ (ഡല്‍ഹി ഓണ്‍റോഡ്) വിലയാണ് വാഹനത്തിനു നല്‍കേണ്ടത്