അയിലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി കെ രാധാകൃഷ്ണൻ എംപി ഇന്ന് ഉദ്ഘാടനം ചെയ്യും. ഗ്രാമീണ മേഖലയുടെ ചികിത്സാ സൗകര്യത്തിന് സായാഹ്ന ഒപി സഹായകരമാകും. ഇതോടെ മേഖലയ്ക്ക് മുഴുവൻ സമയ ചികിത്സാ സൗകര്യം ലഭ്യമാകും. ഇതിനായി പഞ്ചായത്ത് ഡോക്ടറെയും ഫാർമസിസ്റ്റിനെയും പുതുതായി നിയമിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നിന് കരിങ്കുളത്ത് പ്രവർത്തിക്കുന്ന സായാഹ്ന ഒപി ചികിത്സയുടെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിക്കും. കെ. ബാബു എംഎൽഎ മുഖ്യാതിഥിയാവും. അയിലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഗ്നേഷ് അധ്യക്ഷത വഹിക്കും. മേഖലയിലെ ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.