വയനാട്ടില് യു.ഡി.എഫും എൽ.ഡി.എഫും ആഹ്വാനം ചെയ്ത ഹർത്താല് ഇന്ന്.
Read Moreതദ്ദേശതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂൾ അർധവാർഷിക പരീക്ഷാ തീയതിയിലും ക്രിസ്മസ് അവധിയിലും മാറ്റം വരുത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടമായി ഡിസംബർ 15ന് ആരംഭിച്ച് 23ന് പൂർത്തിയാക്കി സ്കൂൾ അടയ്ക്കാനാണ് തീരുമാനം. തുടർന്ന് ജനുവരി അഞ്ചിനാകും സ്കൂൾ തുറക്കുക. അങ്ങനെയെങ്കിൽ കുട്ടികൾക്കു 12 ദിവസം അവധി ലഭിക്കും. വിദ്യാഭ്യാസ നിലവാരസമിതി യോഗത്തിലാവും അന്തിമതീരുമാനം എടുക്കുക.
പാലക്കാട് നടന്ന സംസ്ഥാന സ്കൂള് ശാസ്ത്രോത്സവത്തില് ഓവറോള് ചാമ്പ്യന്മാരായി മലപ്പുറം ജില്ല. ആതിഥേയരായ പാലക്കാട് രണ്ടാംസ്ഥാനവും കണ്ണൂര് മൂന്നാംസ്ഥാനവും നേടി. 1548 പോയിന്റും 21 ഒന്നാംസ്ഥാനങ്ങളും നേടിയാണ് മലപ്പുറം ചാമ്പ്യന്മാരായത്.രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റ് വീതമാണുള്ളത്. എന്നാല്, ഒന്നാംസ്ഥാനങ്ങളുടെ എണ്ണത്തില് കണ്ണൂരിനെ (16) പിന്തള്ളി പാലക്കാട് (17) രണ്ടാംസ്ഥാനം നേടുകയായിരുന്നു.സബ്ജില്ലകളുടെ ഓവറോള് ചാംപ്യന്ഷിപ്പില് മാനന്തവാടി (580 പോയിന്റ്) ഒന്നാമതും സുല്ത്താന്ബത്തേരി (471 പോയിന്റ്) രണ്ടാമതും കട്ടപ്പന (410 പോയിന്റ്) മൂന്നാമതുമെത്തി.
ഡൽഹി സ്ഫോടനം; കാർ ഉടമ കസ്റ്റഡിയിൽ! ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കാറുടമ കസ്റ്റഡിയിൽ. പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 കാറിൻ്റെ ഉടമയായ സൽമാൻ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. താൻ മറ്റൊരാൾക്ക് വിറ്റ വാഹനമാണ് പൊട്ടിത്തെറിച്ചതെന്നാണ് ഇയാളുടെ മൊഴി. സൽമാൻ്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനമാണ് പൊട്ടിത്തെറിച്ചത്. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ആർക്കാണ് വിറ്റതെന്നും എന്തുകൊണ്ട് ആർസി ഉടമയുടെ പേര് മാറ്റിയില്ലെന്നും ആരൊക്കെ വാഹനത്തിലുണ്ടായിരുന്നു എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്. പോലീസ് അന്വേഷണം ഊർജ്ജതമാക്കി.
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം; 9 മരണം, 25 പേർക്ക് പരിക്ക്. മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ട്.
ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാറിൽ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്കും തീപിടിച്ചു. സ്ഫോനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അഗ്നിശമനസേന സ്ഥലത്തെത്തി തീനിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്. ഡൽഹി പോലീസിന്റെ പ്രത്യേക സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. അതേസമയം ഇന്ന് ഹരിയാനയിലെ ഫരീദാബാദിൽ വൻ സ്ഫോടക ശേഖരവും ആയുധങ്ങളും പിടികൂടിയിരുന്നു. ഉഗ്രസ്ഫോടകശേഷിയുള്ള 350 കിലോ ആര്ഡിഎക്സ്, എകെ 47 തോക്കുകള്, വെടിക്കോപ്പുകള് തുടങ്ങിയവയാണ് കണ്ടെത്തിയത്. ഫരീദാബാദിലെ ഒരു […]
Read More